വമ്പന്‍മാരുണ്ടായിട്ടും അവരെ സഹായിക്കുന്നത് സുരേഷ് ഗോപിയും കീര്‍ത്തി സുരേഷും മാത്രം; ശാന്തിവിള ദിനേശ് പറയുന്നു

തിയേറ്ററുകള്‍ ഇപ്പോഴും സാധാരണ രീതിയിലേയ്ക്ക് എത്തിയിട്ടില്ല. ലോക്ക് ഡൗണ്‍ കാലം വലിയ പ്രതിസന്ധിയായിരുന്നു സിനിമ മേഖലയില്‍ സൃഷ്ടിച്ചത്. ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച ഒരു മേഖലയാണ് സിനിമ. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വയ്ക്കുകയും തിയേറ്ററുകള്‍ അടച്ച് ഇടുകയും ചെയ്തിരുന്നു. പിന്നീട് ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് സിനിമ ചിത്രീകരണങ്ങള്‍ വീണ്ടും ആരംഭിക്കുന്നത്.

ഇപ്പോഴിത ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുകയാണ്.അമ്പത് ലക്ഷത്തിലധകം പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളും ടെക്‌നീഷ്യന്മാരും ഇവരെ സഹായിക്കണമെന്നാണ് സംവിധായകന്‍ അഭ്യര്‍ത്ഥിക്കുന്നത്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് ഇക്കാര്യം ആവശ്യം ആവശ്യപ്പെട്ടത്. സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ…

ഫിലിം റെപ്രസെന്റേറ്റീവ് ആയ തന്റെ ഒരു സുഹൃത്താണ് ഫിലിം റെപ്രസെന്റേറ്റീവുമാരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞത്. അദ്ദേഹം എന്നേട് പറഞ്ഞത്. ”കേരളത്തില്‍ അങ്ങോളമിങ്ങോളം 1200 ഓളം ഫിലിം റെപ്രസെന്റേറ്റീവുമാരുണ്ട്. അവരില്‍ പകുതിയില്‍ അധികം പേര്‍ക്കും ജോലിയില്ല. ജോലിയുള്ളവര്‍ക്കാണെങ്കില്‍ വല്ലപ്പോഴും മാത്രമാണ്. വലിയ പടങ്ങള്‍ വരുമ്പോള്‍ മാത്രം. ഈ കൊറോണക്കാലം, കഴിഞ്ഞ ഒന്നര രണ്ട് വര്‍ഷമായി അവര്‍ നരകയാതന അനുഭവിക്കുകയാണ്.

നടന്‍ സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍ കീര്‍ത്തി സുരേഷും മാത്രമാണ് കുറച്ച് പൈസ , അവരുടെ സിനിമ കളിക്കുന്ന റെപ്രസെന്റേറ്റീവുമാര്‍ക്ക് നല്‍കുന്നത്. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിലോ ഒരു ക്ഷേമനിധിയിലോ അംഗത്വമില്ല. സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. അതുകൊണ്ട് മലയാളസിനിമയില്‍ 50 ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും തങ്ങളെ സഹായിക്കണമെന്നാണ് ചാനലിലൂടെ അഭ്യര്‍ത്ഥിക്കണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞത്. ഇത് കാണുന്ന താരങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ശാന്തിവിള പറയുന്നു.

ഫിലിം റെപ്രസെന്റേറ്റീവുമാരെ സഹായിക്കണമെന്ന് ശാന്തിവിള ദിനേശും വീഡിയോയില്‍ പറയുന്നുണ്ട്. ആകെ 1200 ല്‍ പരം ഫിലിം റെപ്രസെന്റേറ്റീവുമാര്‍ മാത്രമാണ് ഇവിടെയുള്ളത്. 50 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന താരങ്ങളും ടെക്‌നീഷ്യന്മാരും ഒരു പതിനായിരം രൂപ കിട്ടുന്ന വിധത്തില്‍ അവരെ സഹായിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇവര്‍ക്ക് വരുമാനമില്ല. അതില്‍ പലരും വയോ വൃദ്ധന്മായവരാണ്. അവര്‍ക്ക് ഗുണ ചെയ്യുന്ന വിധത്തില്‍ സഹായിക്കണമെന്നും” ശാന്തിവിള ദിനേശ് പുതിയ വീഡിയോയില്‍ പറയുന്നുണ്ട്. സംവിധായകന്‍ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.