ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യ അയ്യപ്പ ക്ഷേത്രം, ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു .കെനിയയിൽ രാജ്യതലസ്ഥാനമായ നെയ്‌റോബിയിലെ അയ്യപ്പക്ഷേത്രത്തിലാണ് ധ്വജസ്ഥാപനം നടക്കുന്നത്.
നെയ്‌റോബി അയ്യപ്പ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരം കേരളത്തിൽ തൈലാധിവാസ൦ കഴിഞ്ഞു കടൽമാർഗ്ഗം കെനിയയിൽ എത്തിച്ചേർന്നു. ക്ഷേത്ര രക്ഷാധികാരിമാരായ ശ്രീമാൻ ഗോപകുമാർ, വേലായുധൻ, സത്യമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ആചാരവിധി പ്രകാരം കൊടിമരം നിലം തൊടാതെ ക്ഷേത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചുമടുതാങ്ങിയിൽ എത്തിച്ചു.

കെനിയ അയ്യപ്പക്ഷേത്രത്തിലെ കൊടിമരമായി പാലായിലെ തേക്കുമരം. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ അയ്യപ്പക്ഷേത്രത്തിലേക്കുള്ള കൊടിമരം പാലായിലെ വിളക്കുമാടത്തിൽ നിന്നാണ് കൊണ്ടുവരുന്നത്. വൈക്കം കുടവെച്ചൂർ ചെറക്കുളങ്ങര കാർത്യായനി ദേവീക്ഷേത്രസന്നിധിയിൽ ഈട്ടിക്കൽ രാജൻ്റെ വസ്തുവിൽ നിന്ന് വെട്ടിമാറ്റിയ മരം എണ്ണകുഴിയിലും ഇട്ടിരുന്നു കെനിയയിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് നിലം തൊടാതെയാണ് ഒരു കൊടിമരം കേരളത്തിൽ നിന്ന് കൊണ്ടു പോയത് വൈക്കത്ത് നിന്നാണ് 20 അടിയിലധികം നീളമുള്ള കൊടിമരം കൊണ്ടുപോയത്.

10 കോൽ 2 അംഗുലം നീളമുളള കൊടിമരത്തിന് പിച്ചളയിൽ തീർത്ത 12 പറകളാണുള്ളത്. പാലക്കാട് കല്‌പാത്തിയിൽ പറകൾ തയ്യറാക്കിയപ്പോൾ ആധാരശിലകൾ ഒറ്റപ്പാലത്ത് നിന്നാണ് ഇവിടെ എത്തിച്ചത്.
2023 മാർച്ച് 8 ന് പാല പൂവരണി ഈട്ടിയിൽ രാജന്‍റെ പുരയിടത്തിലെ ലക്ഷണമൊത്ത തേക്കിൻ തടി നിലം തൊടാതെ ക്രെയിനിന്‍റെ സഹായത്തോടെ കുടവെച്ചൂർ ചേര കുളങ്ങര ദേവി ക്ഷേത്രത്തിലെത്തിച്ചിരുന്നു. മെയ് 14 നാണ് എണ്ണ തോണിയിലാക്കിയത്. തൃശൂർ ശ്രീജിത് പൊതുവാളിന്‍റെ മേൽനോട്ടത്തിൽ ശുദ്ധമായ നല്ലെണ്ണയും പതിന്നൊന്നിനം അങ്ങാടി മരുന്നും ചേർത്താണ് തൈലം തയ്യാറാക്കിയത്. 600 കിലോഗ്രാം എണ്ണയാണ് തൈലത്തിനായി ഉപയോഗിച്ചത്.

2024 ഫെബ്രുവരി 12 ന് എണ്ണ തോണിയിൽ നിന്നും പുറത്തെടുത്ത ശേഷം ആധാര ശിലയിലേക്ക് പോകേണ്ട ഭാഗം ചെമ്പ് പൊതിഞ്ഞു. ബാക്കി ചടങ്ങുകൾ നെയ്റോബി അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചതിനു ശേഷമായിരിക്കും നടക്കുക. ഫെബ്രുവരി ആദ്യം കപ്പലിൽ കെനിയയിലേക്ക് കൊണ്ടുപോയി ഇതാദ്യമായാണ് കേരളത്തിൽ നിന്ന് പതാക വിദേശത്തേക്ക് കൊണ്ടുപോകുന്നത്. കുടവെച്ചൂർ ക്ഷേത്രത്തിൽ എല്ലാ ദിവസവും ഭക്തജനങ്ങൾ തേക്കുമരത്തെ ആരാധിക്കാറുണ്ട്. നെയ്റോബി അയ്യപ്പസേവ സമാജമാണ് 20 അടിയിലധികം നീളമുള്ള കൊടിമരം കൊച്ചിയിലെത്തിച്ച് കപ്പൽ മാർഗം കെനിയയിലേക്ക് കൊണ്ടു പോകാൻ മുൻ കയ്യെടുത്തത് .

ശരണം വിളികളോടെയാണ് വെച്ചൂരിൽ നിന്ന് ക്രയിൻ ഉപയോഗിച്ച് കൊടിമരം കണ്ടയിനറിൽ കയറ്റിയത്. കസ്റ്റംസ്, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ പരിശോധനക്കുശേഷം അനുമതിയും നേടിയാണ് കൊടിമരം കപ്പൽ കയറിയത്. രണ്ട് വർഷത്തെ തിരച്ചിലൊടുവിലാണ് പാലായിൽ നിന്ന് ഒരു വർഷം മുമ്പ് ഈ തേക്ക് മരം നിലം തൊടാതെ വെട്ടി വെച്ചൂരിലെത്തിച്ചത്. പിന്നെ കുടവെച്ചൂർ ചേരംകുളങ്ങര ക്ഷേത്രത്തിൽ എണ്ണ തോണിയിലാക്കി.

തുടർന്നായിരുന്നു 600 കിലോ നല്ലെണ്ണയും പതിനൊന്നിനം അങ്ങാടി മരുന്നുകളും ചേർത്തുള്ള തൈലാധിവാസം. കഴിഞ്ഞ മാസം 12 ന് പുറത്തെടുത്ത കൊടിമരത്തിൻ്റെ ആധാരശില ഭാഗം ചെമ്പ് പൊതിഞ്ഞു. 2002 ൽ നെയ്റോബിയിൽ സ്ഥാപിച്ച അയപ്പക്ഷേത്രത്തിലെ കൊടിമര സ്ഥാപനം മെയ് മാസം നടത്താനാണ് തീരുമാനം.25 ദിവസം കൊണ്ട് കൊടിമരം കെനിയയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. 30 ലക്ഷത്തോളം രൂപയാണ് ഈ കൊടിമരം കെനിയയിൽ എത്തിക്കുന്നതിനുള്ള ചെലവ്. നെയ്‌റോബിയിലെ ശ്രീ അയ്യപ്പ സേവാ സമാജത്തിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൽ ഒരു ദിവസം മൂന്ന് പൂജകളുണ്ട്.

കൈമുക്ക് ജാതവേദന് നമ്പൂതിരിയാണ് തന്ത്രി. കഴിഞ്ഞ മാസം കെനിയയിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ ജ്യോതിഷ പണ്ഡിതനായ പത്മനാഭ ശർമയുടെ ശിഷ്യൻ കൃഷ്ണപ്രസാദ് ഭട്ടിൻ്റെ നേതൃത്വത്തിൽ ‘ദേവപ്രശ്നം’ നടന്നിരുന്നു. ഇതേത്തുടർന്ന് കൊടിമരം സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി.23 വർഷം മുൻപാണ് നെയ്‌റോബിയിലെ ക്ഷേത്രത്തിൽ അയ്യപ്പ വിഗ്രഹം സ്ഥാപിച്ചത്. നാനൂറോളം മലയാളി കുടുംബങ്ങളുടെ ആശ്രയമാണ് നെയ്‌റോബിയിലെ ക്ഷേത്രം. കൊടിമരം സ്ഥാപിച്ചാലുടൻ ഉത്സവം നടത്തും .