ദി കേരള സ്റ്റോറി കളക്ഷൻ 200 കോടിയും കവിഞ്ഞു,തീവ്രവാദത്തിനും ലൗ ജിഹാദിനും വമ്പൻ താക്കീത്

ദി കേരള സ്റ്റോറി200 കോടി ക്ളബിൽ,കളക്ഷൻ 200 കോടിയും കവിഞ്ഞു. ഞായറാഴ്ച്ച 198 കോടി രൂപ ബോക്സോഫീസ് കലക്ഷൻ ലഭിച്ച സിനിമ തിങ്കളാഴ്ച്ച 200 കോടിയിലും കവിയുകയായിരുന്നു. ഇപ്പോഴും റിലീസ് ദിവസത്തേക്കാൾ കലക്ഷൻ കൂടുതലാണ്‌ പടം 3മത് വാരം ഓടുമ്പോഴും. സെൻസിറ്റീവായ വിഷയമായതിനാൽ പലരും ദി കേരള സ്റ്റോറിയെ ആദ്യം അകറ്റി നിർത്തി എങ്കിലും രണ്ടാം വാരം പണം വാരി കൂട്ടുകയായിരുന്നു ചിത്രം. വിജയകരമായ മൂന്നാം വാരത്തിലും മിക്ക ഇടത്തും ദി കേരള സ്റ്റോറിയുടെ പ്രദർശനം തുടരുകയാണ്‌. ആദ ശർമ്മ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ കഥ കേരളത്തിൽ നടന്ന ലൗ ജിഹാദും ഇസ്ളാം മതത്തിലേക്ക് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളേ മതം മാറ്റിയതും അവരെ ഭീകര ക്യാമ്പുകളിൽ എത്തിച്ച് പീഢിപ്പിക്കുന്നതുമാണ്‌. ചിത്രം ഭീകരവാദത്തിനെതിരേ ഉള്ളതാണ്‌ എങ്കിലും കേരളത്തിൽ ഈ സിനിമ ഇസ്ളാം മതത്തിനെതിരേ എന്ന രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു

ഐ എസ് ഭീകരവാദത്തേയാണ്‌ ചിത്രത്തിൽ ഉടനീളം തുറന്ന് കാട്ടുന്നത്. ഇസ്ളാം വിരുദ്ധമായ ഒന്നും തന്നെ സിനിമയിൽ ഇല്ല എന്ന് അണിയറ പ്രവർത്തകരും സാസ്കാരിക നായകരും എല്ലാം വ്യക്തമാക്കിയിരുന്നു.ആശ്ലേഷിക്കാൻ എത്തി സ്നേഹം നടിച്ച് ഇസ്ളാമിലേക്ക് മതം മാറ്റുകയും പിന്നീട് ബ്രെയിൻ വാഷ് ചെയ്യുകയും സിറിയയിലേക്ക് അയക്കുകയും ആണ്‌. സിറിയയിൽ ചെന്ന് ഐസിസ് ഭീകര സംഘടനയിൽ ചേരാൻ നിർബന്ധിതയാവുകയും ചെയ്യുന്നു.ഭീകര ക്യാമ്പിൽ എത്തുന്നതോടെ വിവാഹം കഴിച്ച ഭർത്താക്കന്മാർ മരണപ്പെടുകയോ അല്ലെങ്കിൽ ഐ എസ് ഭീകരന്മാർക്ക് ഭാര്യയേ കൈമാറി തലാഖ് ചൊല്ലുകയോ ചെയ്യുന്നു.തുടർന്ന് കേരളത്തിൽ നിന്നും എത്തിയ യുവതികൾ ഐ എസ് ഭീകര ക്യാമ്പിൽ കൊടിയ പീഢനങ്ങൾക്ക് ഇരയാവുകയാണ്‌.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി വിവാദങ്ങളും തിരിച്ചടികളും അവഗണിച്ച് ബോക്‌സ് ഓഫീസിൽ വലിയ പണം വാരുകയാണ്. മൂന്നാഴ്ച കൊണ്ട് നേടിയത് 198 കോടി രൂപയാണ്.ചിത്രത്തിന്റെ സാറ്റലൈറ്റ്, ഇന്റെർനെറ്റ്, ഓ ടി ടി അവകാശങ്ങൾ ഇനിയും വില്പന നടത്തിയിട്ടില്ല. 18 കോടി രൂപ നിർമ്മാണ ചിലവുള്ള സിനിമയ്ക്കാണ്‌ ഇപ്പോൾ 200 കോടിയിലധികം വരുമാനം കിട്ടിയത്.സിനിമ പരാജയപ്പെടും എന്നും തിയറ്ററുകളിൽ ഓടാൻ അനുവദിക്കുകയില്ലെന്നും ഒക്കെ ഭീഷണിയും വെല്ലുവിളിയും ഉണ്ടായിരുന്നു. കേരളത്തിൽ അടക്കം സിനിമാ തിയറ്റർ ബോംബ് വയ്ച്ച് തകർക്കും എന്നും ഭീഷണികൾ വന്നിരുന്നു. അതിനെല്ലാം ഇടയിലാണ്‌ സിനിമ വൻ വിജയമായി മാറിയിരിക്കുന്നത്.

ദി കേരള സ്റ്റോറി മെയ് 16നു തന്നെ തിയറ്ററുകളിൽ 150 കോടി കോടി കലക്ഷൻ നേടിയിരുന്നു.200 കോടി ക്ളബിൽ സമീപ നാളിൽ കയറുന്ന ഇന്ത്യൻ ചിത്രം എന്ന നേട്ടവും കേരള സ്റ്റോറിക്ക് ഉണ്ട്.വരുമാനത്തിന്റെ 33%വും ഹിന്ദിയിൽ നിന്നുള്ള തിയറ്ററിൽ നിന്നാണ്‌. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും തിയറ്ററുകൾ വിട്ട് നിന്നു. ബംഗാളിൽ സിനിമ നിരോധിക്കുകയായിരുന്നു ചെയ്തത്.

സിനിമ രണ്ടാം വാരം പൂർത്തിയാക്കിയപ്പോൾ ഈ സിനിമ കഥയല്ല ജീവിതമാണ്‌ എന്ന മുദ്രാവാക്യം ഉയർത്തി മുംബൈയിൽ ഇസ്ളാമിലേക്ക് മാറിയ പെൺകുട്ടികളുടെ കൂടി ചേരൽ നടത്തിയിരുന്നു. ഇസ്ളാമിലേക്ക് മതം മാറി പിന്നീട് തിരികെ വന്ന പെൺകുട്ടികൾ കേരളത്തിൽ നിന്നും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. തിരുവന്തപുരം ആർഷ വിദ്യാ സമാജത്തിലെ യുവതികളായിരുന്നു പങ്കെടുത്തത്. സിനിമയുടെ കളക്ഷനിൽ നിന്നും 51ലക്ഷം രൂപ നിർമ്മാതാവ് കേരളത്തിൽ മത പരിവർത്തനം തടയാൻ പ്രവർത്തിക്കുകയും പെൺകുട്ടികൾക്ക് അഭയം നല്കുകയും ചെയ്യുന്ന ആർഷ വിദ്യാ സമാജത്തിനു കൈമാറിയിരുന്നു