ഭാരതം ഇസ്രായേലിനൊപ്പം’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ കൈയ്യിൽ ടാറ്റൂ കുത്തി യുവജനത

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ‘ഭാരതം ഇസ്രായേലിനൊപ്പം’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ കൈയ്യിൽ ടാറ്റൂ കുത്തി യുവജനത. കഴിഞ്ഞ ദിവസമാണ് ഹമാസ് ഭീകരരുടെ ക്രൂരതകളിൽ ഇസ്രായേലിയൻ ജനതയ്‌ക്ക് ഭാരതത്തിന്റെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്. ഈ സന്ദേശം സ്വന്തം ശരീരത്തിൽ പച്ച കുത്തി ലോകത്തിനു മുമ്പാകെ കാഴ്ച വച്ചിരിക്കുകയാണ് ഭാരതത്തിന്റെ സ്വന്തം മക്കൾ. ‘

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ കോളിന് മറുപടിയായി ഭാരതവും ഭാരതീയരും ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കൽ കൂടി ആവർത്തിച്ചിരുന്നു. വീ സ്റ്റാൻഡ് വിത്ത് ഇസ്രായേൽ’, ‘വീ സപ്പോർട്ട് ഇസ്രായേൽ’തുടങ്ങിയ വാചകങ്ങളാണ് ദേശീയ പതാകയ്‌ക്കൊപ്പം യുവതീ-യുവാക്കൾ പച്ചക്കുത്തിയിരിക്കുന്നത്.