കേരളത്തിൽ നഗ്നമായ സ്വജനപക്ഷവാദവും അഴിമതിയുമാണ് നടക്കുന്നത്.

തിരുവനന്തപുരം. സംസ്ഥാന ഗവർണറെ സർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. കേരളത്തിൽ നഗ്നമായ സ്വജനപക്ഷവാദവും അഴിമതിയുമാണ് നടക്കുന്നത്. അഴിമതി മറയ്‌ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഗവർണർ പ്രവർത്തിക്കുന്നത് ചട്ടങ്ങളും വകുപ്പുകളും അനുസരിച്ചാണ്. നിലവിൽ നടക്കുന്നതെല്ലാം കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്കും ബന്ധുകൾക്കും ഉള്ള നിയമങ്ങളാണ് – കേന്ദ്ര സഹമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രംഗത്ത് വന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, സർക്കാർ ഓർഡിനൻസുകൾ മാത്രമാണ് ഇറക്കുന്നതെന്നു കുറ്റപ്പെടുത്തി.

നിയമസഭയിൽ നിയമനിർമ്മാണം നടത്താൻ തയ്യാറാകുന്നില്ല. അഴിമതിക്കെതിരെ നടപടി സ്വീകരിക്കാനുള്ള ലോകായുക്തയുടെ അധികാരത്തെ എടുത്തു കളയാനാണ് ഓർഡിനൻസിൽ മുഖ്യമന്ത്രിയും സർക്കാറും ശ്രമിക്കുന്നത്. മുരളീധരൻ പറഞ്ഞു.