സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ;11 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് പേര്‍ക്കു 12 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് . കണ്ണൂരില്‍ 4 പേര്‍ക്കും കാസര്‍ഗോഡ് 4 പേര്‍ക്കും, മലപ്പുറത്ത് 2 പേര്‍ക്കും, തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിലായി ഓരോ ആള്‍ക്കാര്‍ക്ക് വീതമാണ് രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാലു ലാബുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാലു ദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തന സജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റുകള്‍ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം കുറേ നാളുകളായി നമ്മുടെ ചര്‍ച്ചയില്‍ ഉണ്ട്, ഇന്നും ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. അത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.