ട്രെയിനുകൾ കൃത്യസമയത്ത്, വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നില്ല റെയിൽവേ

തിരുവനന്തപുരം. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ മറ്റ് തീവണ്ടികളുടെ സമയക്രമത്തിന് പ്രതികൂലമല്ലെന്ന് റെയില്‍വേ. ഒരു ട്രെയിനെയും വന്ദേഭാരതിന് മുന്‍ഗണന നല്‍കാന്‍ പിടിച്ചിടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ കാസര്‍കോട് വന്ദേഭാരത് ആരംഭിച്ചപ്പോള്‍ വേണാട് എക്‌സ്പ്രസ് വൈകിപ്പിച്ചുവെന്നും.

എന്നാല്‍ ട്രെയിന്‍ എറണാകുളം, ഷോര്‍ണൂര്‍ സ്‌റ്റേഷനില്‍ എത്തുന്ന സമയം മുമ്പ് ഉള്ളത് തന്നെയാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു. എറണാകുളം അമ്പലപ്പുഴ റൂട്ടിലെ സിംഗിള്‍ ലൈന്‍ വഴി വന്ദേഭാരത് എത്തുമ്പോള്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകളുടെ ക്രോസിങ് ഉണ്ടായിരുന്നു. എന്നാല്‍ അവയുടെ സമയം 20 മിനിറ്റ് നേരത്തെയാക്കിയെന്നും റെയില്‍വേ.

അതേസമയം ട്രെയിനിലെ തിരക്ക് വര്‍ദ്ധിച്ചതോടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാര്‍. റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരാതി നല്‍കുക.