തുർക്കി ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ രണ്ട് മലയാളികളും

തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ രക്ഷപ്പെട്ടവരിൽ 2 മലയാളികളും. തുർക്കിയിലെ കഹറാമൻമറാഷിലാണ് മലയാളികൾ ഉണ്ടായിരുന്നത്. മുന്നറിയിപ്പ് സൈറണു പിന്നാലെ പുറത്തേക്കോടിയതാണ് വിദ്യാർഥിയായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ഇസ്തംബുളിൽ ഗവേഷണ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറാണ് വിവരങ്ങൾ പറഞ്ഞത്.

ഭൂകമ്പമേഖലയിൽ സൗജന്യ വിമാന സർവീസുണ്ട്. ഫാറൂഖ് ഇന്നലെ ഇസ്തംബുളിൽ എത്തി. അജ്മലിനു ടിക്കറ്റ് ഞായറാഴ്ചത്തേക്കാണ്. തുർക്കിയിൽ ജോലിസംബന്ധമായി ആവശ്യത്തിന് എത്തിയ ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത് തുർക്കിയിലെ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കു ന്നതിനി ടെയാണ് ഒരു ഇന്ത്യക്കാരനെ കാണാതായിട്ടുണ്ടെന്ന റിപ്പോർട്ട്.

ഒപ്പം തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ പത്തോളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെല്ലാംതന്നെ സുരക്ഷിതരാണെന്നും സർക്കാർ അറിയിച്ചു. 3000 ത്തോളം ഇന്ത്യക്കാർ തുർക്കിയിലുണ്ടെന്നാണ് ഔദ്യോഗികക്കണക്ക് തുർക്കിയിലെ അദാനയിൽ ഇന്ത്യക്കാർക്കായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്.