വിഴിഞ്ഞം പദ്ധതിയുടെ മറവിൽ കുരിശിനു പകരം കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി നൽകി ലത്തീൻ സഭയെ കൈപ്പിടിയിലാക്കാൻ പിണറായി സർക്കാർ

തിരുവനന്തപുരം . വിഴിഞ്ഞം പദ്ധതിയുടെ പേര്‌ പറഞ്ഞു ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി നൽകാനൊരുങ്ങി പിണറായി സർക്കാർ. പദ്ധതിക്ക് വേണ്ടി സാധാരണക്കാരിൽ നിന്നും ഒരു വശത്ത് ഭൂമി ഏറ്റെടുത്തപ്പോൾ മറു ഭാഗത്ത് ലത്തീൻ സഭയ്‌ക്ക് കോടികൾ വിലമതിയ്‌ക്കുന്ന ഭൂമി കൈമാറുകയാണ് സർക്കാർ ചെയ്യുന്നത്. കടലോരത്ത് പുറമ്പോക്ക് ഭൂമിയിൽ ഉള്ള കുരിശിന് പകരമായാണ് പൊന്നിൻ വിലമതിക്കുന്ന വസ്തു സർക്കാർ വിട്ടു നൽകാനിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിനായി മുല്ലൂരിൽ ഏറ്റെടുത്തിരുന്ന ഭൂമിയാണ് നൽകുന്നത്. കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞത്ത് ഭൂമി വിട്ടുനൽകാൻ പോകുന്ന പ്രദേശത്ത് എത്തി ഇടവക അംഗങ്ങളുമായി ചർച്ച നടത്തി. 50 കോടിയിലധികം വരുന്ന രണ്ടേക്കറോളമുള്ള ഭൂമിയാണ് കുരിശിനുപകരം സർക്കാർ വിട്ടുനൽകുന്നത് എന്നതാണ് ശ്രദ്ധേയം.

നേരത്തെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുനൽകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ആവട്ടെ ഇത്തരത്തിൽ അഞ്ചുവർഷം മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി റിംഗ് റോഡിനായി ഏറ്റെടുത്ത മുല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ വക ഭൂമി പൂർവ സ്ഥിതിയിൽ തുടരുകയാണ്.