കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച കേരളത്തിൽ, കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിക്കും

തിരുവനന്തപുരം . കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച കേരളത്തിൽ. ബിഎംഎസിന്റെ വനിതാ തൊഴിലാളി സംഗമത്തിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്ര മന്ത്രി യുവ ഡോക്ടർ വന്ദന ദാസിന്റെ കോട്ടയത്തെ വസതി സന്ദർശിക്കും. വൈകുന്നേരം 5.30ന് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ കോട്ടയത്തെ വസതി സ്മൃതി ഇറാനി സന്ദർശിക്കും.

കവടിയാർ ഉദയ്പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന വനിതാ തൊഴിലാളി സംഗമം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടിയാണ് ഇത്. കേന്ദ്രമന്ത്രി വി. മുരളീധരൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനത്തിൽ മുഖ്യാതിഥിയായി ബി.എം.എസ് അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ അഞ്ജലി പട്ടേൽ, വി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ,ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.