ഹനുമാൻ ജയന്തി ​ആശംസകൾ നേർന്ന് ഉണ്ണിമുകുന്ദൻ

ഹനുമാൻ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. ഹാപ്പി ബെർത്ത്‌ഡേ ഹീറോ എന്ന ക്യാപ്ഷനോട് കൂടി ധ്യാന നിരതനായി ഇരിക്കുന്ന ഹനുമാന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആശംസ പങ്കുവച്ചത്.

ജീവിതത്തിൽ കഷ്ടതകളും വിഷമതകളും അനുഭവിക്കുന്നവർക്ക് എന്നും തുണയാണ് ഹനുമാൻ. തന്നെ ഹൃദയം കൊണ്ട് ആരാധിക്കുന്നവരേയും വിശ്വസിക്കുന്നവരേയും ഹനുമാൻ ഒരിക്കലും കൈവിടാറില്ല. അതിനാല്‌ തന്നെ ജീവിതത്തിലെ ഉന്നമനത്തിനും സർവ്വൈശ്വര്യങ്ങളും ഭവിക്കുന്നതിനായി ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം .

ഈ വർഷത്തെ ഹനുമാൻ ജയന്തി ദിനം ഏപ്രിൽ 23 നാണ് ആഘോഷിക്കുന്നത്. ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പൗർണ്ണമി നാളിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഹനുമത് ജയന്തി, ഹനുമാൻ ജന്മോത്സവ്, ആഞ്ജനേയ ജയന്തി, ബജ്രംഗബലി ജയന്തി എന്നീ പേരുകളിലും അറിയപ്പെടുന്നു.

എന്നാൽ ഹനുമാന്റെ ബാലരൂപം ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ചില നിയമങ്ങൾ ഉണ്ട്. അതുപോലെ തന്നെ ഹനുമാൻ ജയന്തി ദിനത്തിൽ ഇനി പറയുന്ന മന്ത്രങ്ങൾ കൂടി ജപിച്ചാൽ ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം.