വാലന്റൈന്‍സ് ഡേ അടുത്തെത്തി, ഇതല്ലാതെ രക്ഷയില്ലെന്ന് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹ സംവിധായകനായി കരിയര്‍ ആരംഭിച്ച് പിന്നീട് സഹ നടനായും നായകനായും മാറിയ താരമാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ മസില്‍ അളിയന്‍ എന്നാണ് താരത്തെ പൊതുവെ അറിയപ്പെടുന്നത്. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് താരം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. ലോക്ക്ഡൗണ്‍ സമയം വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.

പ്രണയ ദിനവുമായി ബന്ധപ്പെട്ടാണ് ഉണ്ണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.’വാലന്റൈന്‍സ് ഡേ അടുത്തെത്തിയ ഈ സമയത്ത് മെഡിറ്റേഷന്‍ നിര്‍ബന്ധിതമായ ഒന്നാണെന്നാണ്,’ താരം കുറിക്കുന്നത്. കമിഴ്ന്നു കിടക്കുന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് കമന്റുകളുമായി ആരാധകരുമെത്തി.ഉണ്ണിയേട്ടന്‍ സാഡാണോ, ഈ വാലന്റൈന്‍സ് ഡേ ഒന്നും നമുക്ക് പറ്റിയതല്ലാട്ടോ, ഇപ്പോഴും സിംഗിള്‍ ആണെന്നു കാണിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്‌മെന്റ് അല്ലേ? എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.പുതുവര്‍ഷ ദിനത്തില്‍ ഇക്കുറി താരം ഒരു സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയിരുന്നു. ഡ്യുക്കാറ്റി പനിഗലെ വി2 ആണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം താരം സ്വന്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൈക്ക് വാങ്ങിയ വിവരം ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. കുട്ടിക്കാലത്തേ തന്നെ മനസ്സിലുണ്ടായിരുന്ന സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്ന് ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഉണ്ണിമുകുന്ദന്റെ ബൈക്കുകളുടെ ശേഖരത്തിലേക്ക് ഡുക്കാറ്റിയും എത്തിയിരിക്കുകയാണ്. എറണാകുളം വൈറ്റില ഷോറൂമിലെത്തിയാണ് താരം സ്വപ്‌ന വാഹനം സ്വന്തമാക്കിയത്