കോവിഡിനോടുള്ള പേടി മാറിയോ? രാജ്യത്ത് മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ മാസ്‌കിന്റെ ഉപയോഗം 74 ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌കിന്റെ ഉപയോഗം കുത്തനെ കുറഞ്ഞത് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് പൊതുവെ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകളും ലോക്ക്ഡൗണ്‍ ലംഘനങ്ങളും മാസ്‌ക് ഉപയോഗം കുറയ്ക്കാന്‍ കാരണമായി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നത് അത്യന്തം അപകടകരമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിപ്പു നല്‍കി. മാസ്കു ഉപയോഗിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. കൊവിഡ് അപകടകരമായ രീതിയില്‍ നമുക്ക് ചുറ്റുമുണ്ട്. ശുചിത്വവും സാമൂഹ്യ അകലം പാലിക്കുന്നതുമുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.