2030 ഓടെ കാൻസറിനും ഹൃദ്രോഗങ്ങൾക്കും വാക്‌സിനെത്തുന്നു

ന്യൂയോര്‍ക്ക്. 2030ഓടെ കാന്‍സര്‍, ഹൃദ്രോഗം, ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ഉപയോഗിക്കാവുന്ന വാക്‌സിന്‍ എത്തുന്നു. എല്ലാ വിഭാഗത്തില്‍ പെട്ട രോഗങ്ങള്‍ക്കും മരുന്ന് കണ്ടെത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോഡേണ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. മരുന്ന് ഇത് വരെകണ്ടെത്താത്ത രോഗങ്ങള്‍ക്ക് എംആര്‍എന്‍എ തെറാപ്പി ചികിത്സാരിതീ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രോട്ടീന്‍ നിര്‍മിക്കുവാന്‍ കോശങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് എംആര്‍എന്‍എ തന്മാത്രകളാണ്. എംആര്‍എന്‍എ അധിഷ്ഠിത കാന്‍സര്‍ വാക്‌സിന്‍ ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. ക്യാന്‍സര്‍ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രോട്ടീന്‍ ഇവ തിരിച്ചറിയുകയും മറ്റു കോശങ്ങള്‍ക്ക് പ്രശ്‌നം ഉണ്ടാക്കാതെ ക്യാസര്‍ കോശങ്ങളെ മാത്രം ഇവ ഇല്ലാതാക്കുകയും ചെയ്യുന്നു.