വിഷമങ്ങൾ കേട്ടപ്പോ ദുഃഖം തോന്നി,രണ്ടുവർഷത്തോളം ആലോചിച്ച ശേഷമാണു അച്ഛൻ തീരുമാനം എടുത്തത്., വിജയലക്ഷ്മിയുടെ മുൻ ഭർത്താവ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും താരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് തിളങ്ങി നിൽക്കവെയാണ് വിജയലക്ഷ്മി വിവാഹിതയാവുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത് ഗായികയുടെ വിവാഹമോചന വാർത്തകളാണ്. വിവാഹ മോചനത്തിന്റെ കാരണം ​ഗായിക തന്നെ തുറന്നു പറഞ്ഞിരുന്നു

ഇപ്പോളിതാ ഭർത്താവ് അനൂപിന്റെ ഒരു വീഡിയോ ആണ് വൈറലാവുന്നത്. വിജയലക്ഷമിയോടൊപ്പം ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്, വാക്കുകൾ,

ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. വേദിയിൽ ആരാണ് ദാസാറാണോ, വിജയ് യേശുദാസ് സാറാണോ എന്നൊന്നും ശ്രദ്ധിക്കുന്നില്ല. വിജിക്ക് എല്ലാം സംഗീതമാണ്. ഫ്യൂഷൻ വായിക്കുന്നുണ്ടായിരുന്നു സ്റ്റേജിന്റെ തൊട്ട് താഴെ വിജിക്ക് അതിലായിരുന്നു ശ്രദ്ധ. താളം കൊട്ടി നിൽക്കുകയായിരുന്നു വിജി, എത്ര നെഗറ്റീവിനെയും പോസിറ്റിവ് ആക്കി എടുക്കാനുള്ള കഴിവ് വിജിക്ക് ഉണ്ട്. ആര് ദുഖിച്ചിരുന്നാലും വിജിയോട് സംസാരിച്ചാൽ ഓക്കേ ആണ്. വിവാഹത്തിന്റെ ടെൻഷനോ കാര്യങ്ങളോ ഒന്നും വിജിക്ക് ഉണ്ടായിരുന്നില്ല. സംഗീതമാണ് വിജിക്ക് എല്ലാം.

ജോലിക്ക് ഒപ്പം തന്നെ മിമിക്‌സും ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും മാറുകയായിരുന്നു. അവിടെ നിന്നുമാണ് വിജിയെ കണ്ടുപിടിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കാണ് വിജിയുടെ വീട്ടിൽ ചെല്ലുന്നത്. വിജിക്ക് ഒരു നാഗചാമുണ്ഡേശ്വരി ക്ഷേത്രം ഉണ്ട്. ക്ഷേത്രത്തിൽ വിളക്ക് സമർപ്പിക്കാൻ ചെന്നതാണ്. അവിടെ ചെന്നപ്പോൾ നിലവിളക്കായിരുന്നു നമ്മുടെ ജീവിതത്തിലേക്ക് എത്തുന്നത് എന്ന് അറിയില്ലായിരുന്നു

അപ്പോഴൊക്കെ അച്ഛനും ആയി സംസാരിക്കാറുണ്ട്. ആദ്യം നമ്മൾ വിജിക്ക് പ്രോഗ്രാം ഉണ്ടോ എന്നൊക്കെ അന്വേഷിച്ചു. അത്കഴിഞ്ഞിട്ട് കാഴ്ചയെക്കുറിച്ച് സംസാരിച്ചു. പിന്നെ വിഷമങ്ങൾ ഒക്കെ കേട്ടപ്പോ ദുഃഖം തോന്നി. അന്ന് ഞാൻ ഒന്നും പറഞ്ഞില്ല. പിന്ന രണ്ടാമത്തെ പ്രവശ്യം ചെന്നപ്പോൾ വിജിയെ കെട്ടിച്ചു തരുമോ എന്ന് ചോദിക്കുകയായിരുന്നു. രണ്ടുവർഷത്തോളം ആലോചിച്ച ശേഷമാണു അച്ഛൻ തീരുമാനം എടുത്തത്. അവരുടെ ജീവിതം തന്നെ വിജിക്ക് വേണ്ടി കൊടുത്തതാണ് അപ്പോൾ, അവർക്ക് അത്രയും പ്രാധാന്യം കൊടുക്കണം