വണ്ടിപ്പെരിയാറില്‍ തെളിവെടുപ്പ്: പൊട്ടിത്തെറിച്ച് നാട്ടുകാര്‍, പ്രതിക്ക് കരണത്തടി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അര്‍ജുനെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. വന്‍ പ്രതിഷേധമാണ് ഇയാള്‍ക്ക് നേരെ ഉണ്ടായത്. പ്രദേശവാസികളില്‍ ഒരാള്‍ അര്‍ജുന്‍റെ മുഖത്തടിക്കുകയും, കത്തിക്ക് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു ..

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ പ്രദേശവാസികള്‍ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പാഞ്ഞടുത്തു.

പ്രദേശവാസികളില്‍ ഒരാള്‍ അര്‍ജുന്‍റെ മുഖത്തടിച്ചു. മറ്റൊരാള്‍ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാന്‍ പൊലീസിനായത്.