പത്തനംതിട്ട സിപിഐഎം സാധ്യത പട്ടികയായി; ആറന്മുളയിൽ വീണാ ജോർജ് മത്സരിക്കും

പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി. മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മത്സരാർത്ഥികളെക്കുറിച്ച് ധാരണയായത്. ആറന്മുളയിൽ വീണാ ജോർജിനെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം.

റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി. നിലവിൽ റാന്നിയിൽ രാജു എബ്രാഹാമിനെ തന്നെ മത്സരിപ്പിക്കണമോ എന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന് ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.