വീണാ വിജയന്റെ എക്‌സാലോജിക്കിന് തിരിച്ചടി, സിഎംആർഎൽ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ്‌വെയറിന്റെ പേരിൽ ലക്ഷങ്ങൾ നല്കിയതെന്തിന് കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിലെ ഉദ്യോഗസ്ഥനെ മാസപ്പടിക്കേസിൽ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഫിനാൻസ് വിഭാഗം കൈകാര്യം ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ്‌വെയറിന്റെ പേരിൽ ലക്ഷങ്ങൾ നൽകിയതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.

ഏകദേശം 72 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തി.സിഎംആർഎൽ ലോണെന്ന പേരിലും ഏകദേശം 50 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി കള്ളപ്പണം തടയൽ നിയമപ്രകാരമാണ് ഇഡി കേസെടുത്തത്. എക്‌സാലോജിക്കിന് പണം നൽകിയിരുന്നുവെന്ന് കേന്ദ്ര ഏജൻസികൾക്ക് വിവരം നൽകിയ ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ ഇഡി ചോദ്യം ചെയ്യും.

മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് . ആദ്യമായാണ് സി എം ആർ എൽ കേസിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കുന്നത്.
മാസപ്പടി വിവാദത്തിൽ സിഎംആർഎലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിച്ചിരിക്കുന്നത്.

എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിൻ്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസിൽ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ എക്സാ ലോജിക് കമ്പനിയും സി എം ആർ എലും തമ്മിൽ നടത്തിയ 1.72 കോടി രൂപയുടെ സാമ്പത്തിക ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. സി എം ആർ എൽ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് 2017- 20 കാലയളവിൽ വലിയ തുക പ്രതിഫലം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തു

ടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി പറയുന്നത്. കേസിലെ അന്വേഷണത്തിനായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടുമെന്നും സഹകരിച്ചില്ലെങ്കിൽ റെയ്‍ഡ് ചെയ്ത് പിടിച്ചെടുക്കുമെന്നും അറിയിച്ചു. നൽകാത്ത സേവനത്തിനാണ് പണം നൽകിയതെന്ന് ചില ഉദ്യോഗസ്ഥർ നേരത്തെ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. ഇവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക.

കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് മാസപ്പടി വാങ്ങിയ കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എംഡി ശശിധരന്‍ കര്‍ത്തെയും ചോദ്യംചെയ്യുമെന്ന് സൂചനയുണ്ട്.മാസപ്പടി കേസില്‍ യ സിഎംആര്‍എലിന്റെ ഉദ്യോഗസ്ഥര്‍ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദേശമുളളത്.

ധനകാര്യ ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.മറ്റ് ഉദ്യോഗസ്ഥരെയും ഉടന്‍ വിളിപ്പിക്കും. ഇല്ലാത്ത സേവനത്തിന് പണം നല്‍കിയെന്ന് ഇവരില്‍ ചിലര്‍ നേരത്തേ മൊഴിനല്‍കിയ പശ്ചാത്തലത്തിലാണിത്.മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്.