ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം, അവസരം നൽകാത്തതിൽ വൈരാഗ്യം, വിജയ് ബാബു……

വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ 7 മണിക്കൂർ പിന്നിട്ടു. കൊച്ചി ഡിസിപി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ഉണ്ടായതാണെന്നും വിജയ് ബാബു മൊഴി നൽകി.

ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. 10.30ഓടെ തേവര പൊലീസ് സ്റ്റേഷനിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി വിജയ് ബാബുവിന്റെ ചോദ്യംചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്.