അപ്പയുടെ മകനായി ജനിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം, ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിൽ വഴക്ക് പറയും

യേശുദാസ് എന്ന മഹാ പ്രതിഭയുടെ ശബ്ദം ആലേഖനം ചെയ്യപ്പെട്ടിട്ട് അറുപത് വർഷങ്ങൾ പിന്നിടുന്നു. കാൽപാടുകൾ എന്ന ചിത്രത്തിനായി 21 വയസ്സുകാരനായ യേശുദാസിന്റെ ശബ്ദം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്തത്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌ക്കാരം ഏറ്റവും കൂടുതൽ തവണ നേടി എന്ന ബഹുമതിയും ഇദ്ദേഹം സ്വന്തമാക്കി. കേരള, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും ഇദ്ദേഹം നേടിയിരുന്നു. മലയാളത്തെ പോലെ തന്നെ കർണാടക സംഗീതത്തിനും ഇദ്ദേഹം നിരവധി സംഭാവനകൾ നൽകി.

അപ്പയെക്കുറിച്ച് വാചാലനായുള്ള വിജയ് യേശുദാസിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിമുഖത്തിൽ പറയുന്നതിങ്ങനെ, അപ്പയുടെ മകനായി ജനിക്കാനായതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ഇടനാഴിയിൽ ഒരു കാലൊച്ചയിലൂടെയായിരുന്നു വിജയ് സിനിമയിൽ ആദ്യമായി പാടിയത്. 8ാമത്തെ വയസ്സിൽ വിജയിനെക്കൊണ്ട് ആ പാട്ട് പാടിപ്പിച്ചത് ദക്ഷിണാമൂർത്തിയായിരുന്നു. ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിലാണ് അപ്പ വഴക്ക് പറയാറുള്ളത്.

അതിനായി അപ്പ പിന്തുടരുന്ന കാര്യങ്ങൾ താനും ചെയ്യാതെ വരുന്ന സമയത്ത് വഴക്ക് കിട്ടാറുണ്ട്. സാധകം മുടക്കിയാലും, ഓവറായി എക്‌സർസൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ ചോദിക്കാറുണ്ട്. അപ്പയെന്ന ഗുരു പല കാര്യങ്ങളിലും കാർക്കശ്യക്കാരനാണ്. അതൊക്കെ പാലിക്കാനായി താനെന്നും ശ്രമിക്കാറുണ്ട്