വിജയിയെ ആ​ദ്യം കണ്ടപ്പോൾ ഇഷ്ടം തോന്നിയില്ല, അന്നെനിക്ക് 16ഉം, വിജയിക്കും 22ഉം ആയിരുന്നു പ്രായം- ദർശന

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെയാണ് താനും ഭാര്യ ദർശനയും വേർപിരിഞ്ഞതായി വിജയ് യേശുദാസ് തുറന്നുപറഞ്ഞത്. ഗായിക രഞ്ജിനി ജോസിൻ്റെ പേരുമായി ചേർത്തുവെച്ചും ചില കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയെ തള്ളി രഞ്ജിനി ജോസ് രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിജയും ദർശനയും ഒന്നിച്ചെത്തിയ അഭിമുഖ വീഡിയോ വീണ്ടും ചർച്ചയായിരിക്കുകയാണ്. ദുബായിൽ പരിപാടിക്ക് പോയ സമയത്താണ് ദര്ശനയെ കണ്ടത്. അപ്പയുടെ ഫ്രണ്ട്‌സാണ് ദർശനയുടെ അച്ഛനും അമ്മയും. അവരൊക്കെ ചേർന്നാണ് അന്നത്തെ പരിപാടി നടത്തിയത്. എന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങളായിരുന്നു സുഹൃത്തുക്കള് ദർശനയോട് പറഞ്ഞത്. ഭയങ്കര ഡൗണ് റ്റു എർത്താണ്, യേശുദാസിന്റെ മകനാണെന്ന ജാഡയില്ല എന്നൊക്കെയായിരുന്നു തന്നെക്കുറിച്ച് പറഞ്ഞത്.

തങ്ങളുടെ സൗഹൃദം അങ്ങനെയാണ് ആരംഭിക്കുന്നത്, പിന്നീടത് പ്രണയമായി മാറുകയായിരുന്നു. പിന്നീടത് വിവാഹത്തിലേക്കും എത്തി. പിന്നാലെ പരിപാടിയിലേക്ക് അതിഥിയായി ദർശനയും കടന്നു വരികയായിരുന്നു. എന്നാൽ വിജയിയുമായുള്ള ആദ്യ കാഴ്ചയില് ഫസ്റ്റ് ഇംപ്രഷന് ബെസ്റ്റ് ഇംപ്രഷനായിരുന്നില്ലെന്നാണ് ദർശന പറയുന്നത്. യേശുദാസിന്റെ മകനല്ലേ, ഇതെന്താണ് ഇങ്ങനെ എന്നൊക്കെയായിരുന്നു ചിന്തിച്ചത്. പിന്നീട് പ്രണയത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞതിനെക്കുറിച്ചും ദർശന പറഞ്ഞു. എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാന് അമ്മയോട് പറയുന്നുണ്ട്. നീ പോയി വീട്ടില് പറ എന്ന് എന്നോട് പറഞ്ഞിരുന്നു. അന്ന് എനിക്ക് 16 വയസായിരുന്നു. വിജയിക്ക് 22. ജീന്‌സൊക്കെയിട്ടായിരുന്നു ഞാന് പിന്നീട് വന്നത്. ആദ്യം കാണുമ്പോള് സാരിയിലായിരുന്നു

21 വയസൊക്കെയുണ്ടാവുമെന്നായിരുന്നു ഞാന് കരുതിയത്. അതാണ് പ്രൊപ്പോസ് ചെയ്തതെന്നായിരുന്നു വിജയ് പറയുന്നത്. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ സ്‌കൂളും കോളേജ് പഠനവുമൊക്കെ കഴിയാതെ കല്യാണത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ദർശനയുടെ മാതാപിതാക്കൾ പറഞ്ഞത്.