ആദ്യം സുഹൃത്തുക്കൾ, പിന്നീട് കമിതാക്കൾ, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം, വിജയ് യേശുദാസ് അന്ന് പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനായ വിജയ് യേശുദാസ് അഭിനയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾ വിജയ് യേശുദാസ് ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമാഴ്, ഹിന്ദി, കന്നഡ, തുളു, തെലുഗ് ഭാഷകളിലും വിജയ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഗായകനെ തേടിയെത്തിയിട്ടുണ്ട്.

അടുത്തിടെയാണ് താനും ഭാര്യ ദർശനയും വേർപിരിഞ്ഞതായി വിജയ് യേശുദാസ് തുറന്നുപറഞ്ഞത്. കൈരളി ടിവിയിലെ ജെ.ബി ജങ്ഷനിൽ അതിഥിയായി വന്നപ്പോൾ വിജയ് യേശുദാസ് തന്റെ പ്രണയകഥയെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു, വാക്കുകളിങ്ങനെ,

2002-ലാണ് ദർശനയെ ആദ്യമായി കാണുന്നത്. ഷാർജയിൽ വെച്ച് നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു അത്. ആദ്യ കാഴ്ച അത്ര സുഖകരമായിരുന്നില്ല. ഷാർജയിലെ പരിപാടിയ്ക്കിടെ വിജയ്ക്ക് ഫുഡ് പോയിസൺ പിടിച്ചിരുന്നു. ആ ക്ഷീണത്തിൽ വരുമ്പോഴായിരുന്നു ദർശനയെ കാണുന്നത്. അന്ന് ആരെയും ഗൗനിക്കാതെ റൂമിലേക്ക് പോവുകയായിരുന്നു. പക്ഷെ, കുറച്ചുകഴിഞ്ഞ് ഞാൻ ഓക്കെയായപ്പോൾ ഞാൻ അവരോട് സംസാരിച്ചു. അപ്പോൾതന്നെ എനിക്കൊരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു.

പിറ്റദിവസം അവർ കുടുംബമായിട്ട് ഞങ്ങൾ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് വന്നിരുന്നു. അപ്രതീക്ഷിതമായി കണ്ടപ്പോളോൾ വലിയ സന്തോഷം തോന്നി. ദർശനയുടെ കുടുംബവും എന്റെ കുടുംബവും തമ്മിൽ നേരത്തെ മുതൽ അറിയാവുന്നവരാണ്. അതുകൊണ്ട് തന്നെ അവരെയെല്ലാം പരിചയമുണ്ടായിരുന്നു. എങ്കിലും ദർശനയെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. അന്ന് അവൾക്ക് 16-17 വയസ്സേ ഉള്ളൂ. പിന്നീട് വളരെ നാളുകൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ ഞങ്ങൾ പരസ്പരം പ്രണയമാണെന്ന് പറഞ്ഞു.

വിവാഹിതരാകാൻ തീരുമാനിച്ചപ്പോഴും എതിർപ്പുകളൊന്നും ഇല്ലായിരുന്നു. എങ്കിലും ദർശനയുടെ അച്ഛന് അവളുടെ ഡിഗ്രി പഠനം പൂർത്തിയായിട്ടു മതി കല്യാണം എന്ന അഭിപ്രായമായിരുന്നു. അത് ഞങ്ങൾക്ക് സമ്മതമായിരുന്നു. കാരണം ഞാൻ അക്കാലത്ത് സംഗീതത്തിൽ അത്ര സജീവമായിട്ടില്ലായിരുന്നു, വളർന്നുവരുന്നതേയുള്ളൂ. എനിക്കും കരിയർ സ്ഥിരതയുള്ളതാക്കാൻ സമയം വേണമായിരുന്നു. 2007-ലായിരുന്നു വിവാഹം.’

നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിന് സംസ്ഥാന പുരസാക്കാരം ലഭിച്ചിരുന്നു. ‘ആ പുരസ്‌കാരം എനിക്ക് ലഭിക്കുന്നത് ഞങ്ങളുടെ ഒന്നാം വിവാഹവാർഷികദിനത്തിലായിരുന്നു. അങ്ങനെയൊരു പ്രത്യേകത കൂടി ആ ദിവസത്തിന് ലഭിച്ചതിൽ ഏറെ സന്തോഷവാനാണ്. ഒരിക്കലും മറക്കാനാവാത്ത വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു അത്.