ലോക്ക് ഡൗണിൽ തനിക്ക് ലഭിച്ച അമൂല്യ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ച് വിനീത്

മലയാള സിനിമയുടെ വിവിധ മേഖലകളിലായി തന്റേതായ ഇടം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. അഭിനേതാവായും സംവിധായകനായും പാട്ടുകാരനായുമൊക്കെ വിനീത് മലയാളികളുടെ പ്രിയങ്കരൻ ആണ്. അച്ഛൻ ശ്രീനിവാസന്റെ സഹായം ഇല്ലാതെ തന്നെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോളിതാ അമ്മയുടെ പഴയ കാല ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഈ വർഷം സിനിമ ഷൂട്ടിംഗും റിലീസും മറ്റും മുടങ്ങിയെങ്കിലും തനിക്ക് ലഭിച്ച ഒരു അമൂല്യ സമ്മാനമാണിതെന്നാണ് വിനീത് പറയുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ അമ്മയുടെ പഴയകാല ചിത്രമാണിത്. അമ്മയുടെ പേര് വിമല.പ്രേക്ഷകർക്ക് ഒരുു ഉറപ്പ് നൽകുന്ന സംവിധായകനാണ വിനീത്. മലർവാടി മുതൽ ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. മലയാള സിനിമയ്ക്ക് ഒരു മാറ്റം കൊണ്ട് വന്ന ചിത്രമാണ മലർവാടി ആട്സ്ക്ലബ്ബ്.

 

View this post on Instagram

 

Amma.. From the 70’s.. Most precious gift I have got this year – this picture!!

A post shared by Vineeth Sreenivasan (@vineeth84) on


വിനീതിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആർജെ മാത്തുക്കുട്ടി അടക്കം നിരവധി ആളുകൾ കമന്റുമായി എത്തിയിട്ടുണ്ട്. ഒരുകാലത്ത് മലയാളികൾക്ക് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ അടുത്ത തലമുറ ഒന്നിക്കുന്ന ചിത്രമായ ഹൃദയത്തിന്റെ പണിപ്പുരയിലാണ് വിനീത് ഇപ്പോൾ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീതാണ്