വിഴിഞ്ഞത്ത് പണി പുരോ​ഗമിക്കുന്നു, 10ലക്ഷം കണ്ടൈയനറുകൾ എത്തും

വിഴിഞ്ഞത്തെ പ്രശ്നങ്ങളെല്ലാം മാറി ശാന്തമായി, ഇപ്പോൾ കപ്പൽ നിർമ്മാണം പു​രോ​ഗമിക്കുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കല്ല് പോലുള്ള വസ്തുക്കൾ കപ്പൽ മാർ​ഗമാണ് എത്തിച്ചുകൊണ്ടിരിക്കുകയാണ്. നിർമ്മാണം പുരോ​ഗമിക്കുന്ന മദർഷിപ്പ് കേരളത്തിന് അഭിമാനമാകും. കേരളത്തെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കും.

മദർ ഷിപ്പ് എന്നാൽ ലോകത്തേ ഏറ്റവും വലിയ ചരക്ക് നീക്കം നടത്തുന്ന കപ്പലുകളാണ്‌. ഒരു മദർ ഷിപ്പിൽ 24500 കണ്ടൈനറുകൾ ഉണ്ടാകും. ഒരു വർഷം 10 ലക്ഷം കണ്ടൈനറുകൾ വിഴിഞ്ഞത്ത് എത്തും.1.25 കോടി ടൺ ചരക്ക് നീക്കമായിരിക്കും കൊച്ചു കേരളത്തിന്റെ മൂലയിൽ ഉള്ള വിഴിഞ്ഞം വഴി നടക്കുക.. മറ്റൊരു പ്രധാന പ്രത്യേകത 5000 യാത്രക്കാരുമായുള്ള സഞ്ചാര കപ്പലുകൾക്കും വിഴിഞ്ഞത്ത് അടുക്കാം. ഇത് കേരളാ ടൂറിസത്തിൽ ചരിത്രം കുറിക്കുന്ന കുതിച്ച് ചാട്ടം ആയിരിക്കും.

വിഴിഞ്ഞം പദ്ധതി പണി തീർന്ന് പൂർണ്ണ രീതിയിൽ ആകുമ്പോൾ വർഷം 1000ത്തിലധികം കോടിയാണ്‌ വരുമാനം പ്രതീക്ഷിക്കുന്നത്. 40 വർഷം കൊണ്ട് 28000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു. ഇതിൽ 4700 കോടി രൂപ സംസ്ഥാന സർക്കാരിനു കിട്ടും.കൂടാതെ 2700 കോടി രൂപ നികുതി ഇനത്തിലും സർക്കാരിനു ലഭിക്കും.