തോമസ് ഐസക് വായ് തുറന്നു പണിതരുമോ ? മുഖ്യന് പേടി Kifbi

തോമസ് ഐസക്‌സിനു പിറകെ ഏത് സമയവും മുഖ്യമന്ത്രി പിണറായി വിജയനും ഇഡിക്ക് മുന്നിൽ എത്തേണ്ടി വരും. ഓഗസ്റ്റ് 11-നാണ് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് സമന്‍സ് നൽകിയിരിക്കുന്നത്. തോമസ് ഐസക് ഇഡിക്ക് മുന്നിൽ ഹാജരായാൽ അത് പിണറായി വിജയന് പാരയായി മാറുമോ എന്ന സംശയം പാർട്ടിക്ക് ഉള്ളിൽ നിലനിൽക്കുന്നയാണ്. പിണറായി വിജയൻ കുത്തി നോവിച്ച പാമ്പാണ് തോമസ് ഐസക്. ആ വൈരാഗ്യം തീർക്കാൻ ഒരു പക്ഷെ ഇഡിക്ക് മുന്നിൽ ഹാജരാകുന്ന അവസരം തോമസ് ഐസക് വിയോനിയോഗിക്കും എന്ന ആശങ്ക പിണറായിക്കും പാർട്ടിക്കുള്ളിലും നില നിൽക്കുകയാണ്. എന്നാൽ തോമസ് ഐസക് മുഖ്യനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയാൽ മുഖ്യനെ വിളിപ്പിക്കാൻ അധികം കാലതാമസം വേണ്ടി വരില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരുന്നു രാജ്യദ്രോഹപരമായ പ്രവർത്തങ്ങൾക്ക് കൂട്ട് നിന്നതിനു ഏതു നിമിഷവും ഇഡിക്ക് ഗവർണറുടെ അനുമതി പോലും ഇല്ലാതെ പിണറായിക്ക് നോട്ടീസ് അയച്ച കാര്യങ്ങൾ നീക്കാം.

തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ വൈകുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാൻ എന്ന് സി.പി.എം പാർട്ടി വൃത്തങ്ങൾ സംശയിക്കുന്നുണ്ട്. പല തവണ ഇ ഡി നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന മുൻ ധനമന്ത്രിക്ക് വീണ്ടും ഓഗസ്റ്റ് 11നു ഹാജരാകണം എന്ന് കാണിച്ച് ഇ ഡി നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ്‌ ഡോ തോമസ് ഐസക് ഇഡിക്ക് മുന്നിലേക്ക് എത്താൻ വൈകുന്നതിന്റെ കാരണം പാർട്ടിക്ക് ഉള്ളിലും ചർച്ചയായിരിക്കുന്നത്. ഇ ഡി ചോദ്യം ചെയ്യുമ്പോൾ ഡോ തോമസ് ഐസക്കിനു പലതും പറയാനും വെളിപ്പെടുത്താനും ഉണ്ടാകും.

സംസ്ഥാന ധനകാര്യ മന്ത്രിയായിരിക്കെ, കിഫ്ബി വഴി കള്ളപണം വെളുപ്പിച്ചു എന്നാണ്‌ ഇ ഡിക്ക് മുന്നിലുള്ള ഗുരുതരമായ ആരോപണം. ഈ ആരോപണത്തിനു ഡോ ടി എം തോമസ് ഐസക് ഇഡിക്ക് മുന്നിൽ മൊഴി നല്കുമ്പോൾ ചങ്കിടിപ്പോടെ കഴിയുന്ന ഒരാളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ. തോമസ് ഐസക്കിനും ചില പ്രതികാരങ്ങൾ എണ്ണി എണ്ണി തീർക്കാനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് തടയുവാൻ പിണറായി വിജയൻ ഒരുക്കിയ പദ്ധതി തോമസ് ഐസക്ക് മറന്നിട്ടില്ല. തന്നെ ഔട്ടാക്കാൻ പിണറായി തിരഞ്ഞെടുപ്പിൽ കൊണ്ടുവന്ന ഫോർമുലയായിരുന്നു അടുത്തത്. കൂടുതൽ തവണ മൽസരിച്ചവരെ തിരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കിയതും മറ്റും ഡോ തോമസ് ഐസക്കിനെ കൂടി ഒഴിവാക്കാമായിരുന്നു.

ടി.എം തോമസ് ഐസക് ഇ ഡിക്ക് മുന്നിൽ എന്തുകൊണ്ട് എത്തുന്നില്ല എന്നതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ആണ്‌ എതിരാളികൾ നടത്തുന്നത്. എന്നാൽ ഇവിടെ കാണാതെ പോകുന്ന കാര്യമാണ്‌ തോമസ് ഐസക് മൊഴിയാൻ പോകുന്ന കാര്യങ്ങൾ പിണറായി വിജയന്റെ പതനത്തിലേക്ക് വരെ എത്തിയേക്കാം. കള്ള പണം കിഫിബി വഴി വെളുപ്പിച്ചു എന്ന് പറയുമ്പോൾ ആരുടെ കള്ളപണം എന്ന് തോമസ് ഐസക് പറയേണ്ടീ വരും. വിദേശ കമ്പിനികളിൽ നിന്നും കിഫി വൻ തോതിൽ പണം സ്വീകരിച്ചിട്ടുണ്ട്. ഈ വിദേശ കമ്പിനികൾ ആരുടേതാണ്‌. കേരളത്തിലെ സി.പി.എം നേതാക്കൾക്ക് കിഫ്ബി പണം സ്വീകരിച്ച വിദേശ കമ്പിനികളുമായി ബന്ധം ഉണ്ടോ? കേരളത്തിലെ ആയിര കണക്കിനു കോടികളുടെ അഴിമതി തുക വിദേശത്തെ കമ്പിനികളിലേക്ക് പമ്പ് ചെയ്ത് അത് റീസൈക്കിൾ ചെയ്ത് വീണ്ടും കേരളത്തിലേക്ക് എത്തിക്കാനുള്ള ഒരു ചാലകമാണോ കിഫിബി. ഇതിനെല്ലാം ഉത്തരം എണ്ണി എണ്ണി പറയുമ്പോൾ സർക്കാർ തലപ്പത്ത് ഉള്ളവർ കുടുങ്ങും. ഡോ തോമസ് ഐസക്കിനു ഭയപ്പെടാൻ ഒന്നും ഇല്ലെന്നാണ്‌ വിദഗ്ദർ പറയുന്നത്. കാരണം എല്ലാം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്‌ തോമസ് ചെയ്തിരിക്കുന്നത്.

തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനിയുടെയും മറ്റും അക്കൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇഡി അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തോട് ഇപ്പോള്‍ ഓറല്‍ സബ്മിഷന്‍ ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പത്തുകൊല്ലക്കാലത്തെ വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങളും അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനികളുടെ വിവരങ്ങളും കൊണ്ട് ചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയുടെ നോട്ടീസിനെ നേരിടാനാണ് തോമസ് ഐസക്കിന്റെ നീക്കം.

ഇ.ഡിയുടെ നോട്ടീസ് പ്രകാരം താന്‍ ഹാജരായാല്‍, മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ഇഡി. വിളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടു ന്നുണ്ടെന്നാണ് വിവരം. ഫെമ നിയമലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ കിഫ്ബി മസാല ബോണ്ട് വില്‍ക്കുന്ന സമയത്ത് അതിന് അനുമതിയുണ്ടായിരുന്നു. വിഷയത്തില്‍ ആര്‍ ബി ഐ. ഇതുവരെ കിഫ്ബിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഫെമ നിയമലംഘന ആരോപണം നിലനില്‍ക്കില്ലെന്ന് തോമസ് ചൂണ്ടിക്കാണിക്കുന്നു.