യുവാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേര് അറസ്റ്റിൽ

യുവാവിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേര് അറസ്റ്റിൽ. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഇത് പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി പണം തട്ടുകയും പിന്നീട് യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ യിലൂടെ പുറത്ത് വിടുകയും ചെയ്ത കേസിൽ ആണ് രണ്ട് യുവതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തത്.

പാലാരിവട്ടം സ്വദേശിനി ജൂലി ജൂലിയൻ, കാക്കനാട് സ്വദേശി കെ. എസ്. കൃഷ്ണ കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കേസിനാസ്പദമായ സംഭവം.

കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപം ബ്യൂട്ടി പാർലറിനായി വാടകയ്ക്കെടുത്ത വീട്ടിലേയ്ക്ക് സൗഹൃദം നടിച്ച് ജൂലി യുവാവിനെ എത്തിക്കുകയായിരുന്നു. ജൂലിയുടെ ക്ഷണം സ്വീകരിച്ച് യുവാവ് മറ്റൊരാൾക്ക് ഒപ്പം വീട്ടിൽ എത്തി. ഇതിനിടെ യുവാക്കൾ എത്തിയത് അനാശാസ്യ പ്രവർത്തനത്തിന് ആണെന്ന് ആരോപിച്ച് ജൂലിക്ക്‌ ഒപ്പം ഉണ്ടായിരുന്നവർ യുവാക്കളെ മർദ്ദിക്കുക ആയിരുന്നു. തുടർന്ന് യുവാക്കളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി. യുവാവിന്റെ കൂടെ എത്തിയ യുവാവിന്റെ പേഴ്സിൽ നിന്നും എ ടി എം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈക്കൽ ആക്കിയ ശേഷം ആണ് ഇവരെ സംഘം വിട്ടത്.

എ ടി എം കാർഡ് ഉപയോഗിച്ച് പല സമയത്ത് ആയി 50,000 രൂപ പിൻവലിച്ചു. ചില സുഹൃത്തുക്കൾക്ക് ജൂലി വീഡിയോ ദൃശ്യങ്ങൾ അയച്ച കൊടുക്കുക ആയിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയ കളിൽ വീഡിയോ പ്രചരിപ്പിച്ചു. സംഭവത്തിൽ ആദ്യം പൊലീസ് പരാതിപ്പെടാതിരുന്ന യുവാവ് തന്റെ നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഇവരോടൊപ്പമുള്ള രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ വീട്ടുപകരണങ്ങൾ മോഷ്ടിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ഹണിട്രാപ്പ് സംഘം വീണ്ടും കേരളത്തില്‍ സജീവമാകുന്നു. ഇക്കുറി കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് ഹണി ട്രാപ്പ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവും യുവതിയും അറസ്റ്റിലായി. കാസര്‍ഗോഡ് ചൗക്കിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 29കാരിയായ സാജിദ വിദ്യാനഗര്‍ പന്നിപ്പാറ സ്വദേശി 22കാരന്‍ അബു താഹിര്‍ എന്നിവരാണ് പിടിയിലായത്. ടൗണ്‍ പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കാഞ്ഞാങ്ങാടുള്ള വ്യാപാരിയും വിദ്യാനഗര്‍ സ്വദേശിയുമായ യുവാവിനെ സംഘം ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് വ്യാപാരിയെ സാജിത പരിചയപ്പെടുന്നത്. വീട് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിലൂടെയാണ് സാജിത വ്യാപാരിയെ സമീപിക്കുന്നത്. ഇടപാടിനെ കുറിച്ച് സംസാരിക്കാനായി സാജിത വ്യവസായിയെ വാട്ടിലെക്ക് വിളിച്ചു. തുടര്‍നന്ന് വ്യാപാരി ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ യുവതിയും ഒപ്പമുണ്ടായിരുന്ന അബു താഹിറും കൂടെ രണ്ട് പേരും ചേര്‍ന്ന് തടഞ്ഞ് വയ്ക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു.

ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വ്യാപാരിയുടെ കൈയിലുണ്ടായിരുന്ന 24,000 രൂപ സംഘം തട്ടി യെടുത്തു.. പിന്നീട് എ ടി എം കാര്‍ഡ് വാങ്ങി പിന്‍ നമ്പര്‍ ചോദിച്ചറിഞ്ഞ ശേഷം 24,000 രൂപ കൂടി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വ്യാപാരി പോലീസില്‍ പരാതിയുമായി സമീപിച്ചത്.