ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പാലാം കടവ് ഇടയത്ത് മുംതാസ് മന്‍സിലില്‍ പരേതനായ ജമാലിന്റെ മകള്‍ മുംതാസിനെ(24)യാണ് മരിച്ച നിലയില്‍‌ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി മടുക്കുംമൂട് സ്വദേശി സജീറാണ് ഭര്‍ത്താവ്. കഴിഞ്ഞ ഡിസംബര്‍ 16ന് ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ രണ്ടര മാസം മാത്രമാണ് ഭര്‍തൃഗൃഹത്തില്‍ താമസിച്ചത്. പിന്നീട് യുവതി മാതാവിനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. വൈക്കം തഹസില്‍ദാര്‍ ടി.എം.വിജയന്‍, തലയോലപ്പറമ്ബ് എസ്‌ഐ പി.എസ്.സുധീരന്‍, എ എസ്‌ഐ ദീപ ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടി സ്വീകരിച്ച ശേഷം കബറടക്കം നടത്തി. മാതാവ്: സാജിത, സഹോദരന്‍: മുബാറക്.