സ്ത്രീ എന്നുമൊരു വീക്ക്നെസ്സ് തന്നെയാണെന്ന കമന്റിന് എതിരെ പ്രതിഷേധം, ഡിലീറ്റ് ചെയ്ത് സീനത്ത്

അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ൽ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.

കഴിഞ്ഞ ദിവസം നടൻ മോഹൻലാലിന് പിറന്നാൾ ആശംസിച്ചുകൊണ്ട് സീനത്ത് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് മറുപടി നൽകിയതാണ് ഇപ്പോൾ വിമർശനത്തിനിടയാക്കിയിരിക്കുന്നത്. മോഹൻലാൽ, ജന്മദിനാശംസകൾ ലാൽജി, മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ ‘സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെയാണ്. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ തോന്നാറുണ്ട്, ഉള്ളതുപോലെ എന്നല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. അതിനായി മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ ലാൽജി’എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നായിരുന്നു സീനത്തിന്റെ ആശംസ കുറിപ്പ്.

പോസ്റ്റിനു താഴെ ഒരു വ്യക്തി നൽകിയ കമന്റും അതിന് സീനത്ത് നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. “സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ?” – എന്നായിരുന്നു കമന്റ്. സീനത്ത് നൽകിയ മറുപടി ഇങ്ങനെ, സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ. എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. എന്നാൽ സീനത്തിന്റെ മറുപടി പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ ആക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. തുടർന്ന് സംഭവം വിവാദമായതോടെ സീനത്ത് തന്റെ കമന്റും പിൻവലിക്കുകയും ചെയ്തു.

ഒരു നാടക കലാകാരിയിൽനിന്നാണ് സീനത്ത് ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.