കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

മലപ്പുറം. സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. കുറ്റിപ്പുറം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോട് കിന്‍ഫ്ര പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

രണ്ട് വാഹനങ്ങളും കേടുപാടുകളുണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും ഗുരുതരമായി പരിക്കുകളില്ലെന്നാണ് പോലീസ് പറയുന്നത്.