മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. മക്കളായ കാളിദാസും മാളവികയും ഈ വർഷം തന്നെ വിവാഹിതരാകും. കാളിദാസ് താരിണിയെ വിവാഹം ചെയ്യുമ്പോൾ മാളവികയ്ക്ക് വരനായി എത്തുന്നത് നവനീത് ഗിരീഷാണ്.
പ്രണയ വിവാഹമാണ് കാളിദാസന്റേത്. മാളവികയുടെ കല്യാണം കഴിഞ്ഞാലുടൻ ഇരുവരുടെയും വിവാഹമുണ്ടാകും. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ താരിണിയാണ്. ഇവരെല്ലാം കൂടാതെ ഒരാൾ കൂടി സോഷ്യൽ മീഡിയയുടെ ലോകത്തേക്ക് ചുവട് വച്ചിരിക്കുന്ന സന്തോഷം കുടുംബം പങ്കുവെച്ചു. ജയറാം, പാർവതി, കാളിദാസ്, താരിണി, മാളവിക, നവനീത് ഫോളോ ചെയ്യുന്ന കക്ഷിയെ ആരാണെന്ന് അറിയാമോ?
കാളിദാസിനേയും താരിണിനേയും അച്ഛനും അമ്മയും എന്നൊക്കെ വരെ വിളിക്കാം. ആളുടെ പേര് വിസ്കി. വിസ്കി ദി ഹസ്കി എന്നാണ് ഇൻസ്റ്റഗ്രാം പേജിന് നൽകിയിരിക്കുന്ന പേര്.താരിണി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേജ് ആരംഭിച്ചിരിക്കുന്നത്. താരിണിയും കാളിദാസുമാണ് വിസ്കിയുടെ ഉടമകൾ.