കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ബന്ധുക്കളോടും ഡോക്ടര്‍മാരോടും അദ്ദേഹത്തിന്റെ രോഗവിവരത്തെക്കുറിച്ച് ആരാഞ്ഞ ശേഷമാണ് ഇന്നസെന്റ് ആശുപത്രി വിട്ടത്.
ബെന്നിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് എത്രയും വേഗം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കഴിയട്ടെ എന്നും ഇന്നസെന്റ് ആശംസിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ കഴിഞ്ഞു വരുന്ന ബെന്നിയെ ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയോളം വിശ്ര?മം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.