കഴിഞ്ഞ നാലുവർഷമായി താൻ വിഷാദ രോ​ഗിയാണ്, തുറന്നുപറഞ്ഞ് ആമിർഖാന്റെ മകൾ

ലോകമാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ച് വെളിപ്പെടുത്തലുമായി ആമിർ ഖാൻ്റെ മകൾ ഇറ ഖാൻ. കഴിഞ്ഞ നാല് വർഷമായി താൻ വിഷാദരോഗിയാണെന്ന് ആമിർ ഖാൻ്റെ മകൾ ഇറ ഖാൻ തുറന്നു പറഞ്ഞത്. നാലു വർഷമായി വിഷാദരോഗിയാണെന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇറ ഖാൻ പറയുന്നു. ഇപ്പോൾ ആരോഗ്യനില ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരപുത്രി പറയുന്നു.  മാനസികാരോഗ്യ ദിനത്തിൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാൻ തുറന്നുപറച്ചിൽ നടത്തിയത്.

“ഞാൻ വിഷാദ രോഗിയാണ്. നാല് വർഷത്തിൽ അധികമായി. ഡോക്ടറെ കാണാറുണ്ട്. ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോൾ ഞാൻ വളരെ അധികം മെച്ചപ്പെട്ടുവെട്ട് ഇറ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ താൻ തീരുമാനിച്ചിട്ടുണ്ട്.” ഇറ വിഡിയോയിൽ പറയുന്നു.

നീണ്ട കുറിപ്പ് സഹിതമാണ് ഇറ വീഡിയോ പോസ്റ്റ് ചെയ്തത്. ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിൽ ഉണ്ടായ രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി മിഡിയ എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു.