ജെസിബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോഴിക്കോട്. ജെസിബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ പി (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. തോട്ടുമുക്കം പുതിയനിടത്തു വച്ചാണ് ജെസിബിയും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് യുവാവിന്‍റെ മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് . പ്രകാശനും ശോഭനയുമാണ് മാതാപിതാക്കള്‍. ഭാര്യ- രജനി. സഹോദരങ്ങൾ- ധന്യ, മനോജ്‌

അതേ സമയം കോഴിക്കോട്    സൈനികൻ വാഹനാപകടത്തിൽ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.