വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീപോർട്സ് തിരുവനന്തപുരം, ഒക്ടോബര്‍ നാലിന് ആദ്യ കപ്പലെത്തും, ലോഗോ പ്രകാശനംചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന് ഔദ്യോഗിക പേരും ലോഗോയുമായി.വിഴിഞ്ഞം ഇന്‍റര്‍നാഷണൽ സീപോർട്സ് തിരുവനന്തപുരം എന്ന പേരിൽ ഇനി കേരളത്തിന്‍റെ സ്വപ്ന പദ്ധതി അറിയപ്പെടും. വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണിതെന്നും പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍ഷിപ്പ് രംഗത്ത് അനന്തസാധ്യതകള്‍ തുറന്നുകിട്ടുമെന്നും ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരത്തില്‍ ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞത്തെത്തും എന്നത് എല്ലാ മലയാളികളേയും ആഹ്ലാദിപ്പിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സ്ഥലം എംഎൽഎയെയും എംപിയെയും ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ഥലം എൽഎഎ എം.വിൻസെന്‍റും പേര് പ്രഖ്യാപനത്തിനെത്തി. ഇനി കാത്തിരിപ്പ് ആദ്യ കപ്പലെത്തുന്ന ദിവസത്തിനായാണ്.ചൈനയിൽ നിന്ന് പുറപ്പെട്ട മദർഷിപ്പ് ഒക്ടോബർ നാലിന് വിഴിഞ്ഞത്ത് നങ്കൂരമിടും. തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ക്രെയിനുമായാണ് മദർഷിപ്പ് എത്തുന്നത്.

നീണ്ട അനിശ്ചിതത്വം, ഓഖി, കൊവിഡ്, ഒടുവിൽ വിഴിഞ്ഞം സമരം. എല്ലാ പ്രതിസന്ധികളും മറികടന്ന് കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്