ആദ്യരാത്രിയേക്കാൾ മറക്കാൻ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് തുറന്നുപറഞ്ഞ് ബിജു മേനോൻ

പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കെത്തിയ ദാമ്പത്യം ഇന്നും സുന്ദരമായി കൊണ്ടുപോകുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഈ താരജോഡികൾ സിനിമലോകത്തെ മാതൃകദമ്പതികളാണ്.തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച് ബിജു മേനോൻ നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു. ആദ്യരാത്രിയേക്കാൾ മറക്കാൻ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോൻ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നൽകാൻ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.

എന്നാൽ ചായ കുടിക്കാൻ പോകുന്ന നേരത്ത് മുഴുവൻ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ ചായയിൽ ഒരു സേഫ്റ്റി പിൻ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറിൽ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.ഇതിനിടെ 2006ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്. എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീർത്തും സംയുക്തയുടേതാണ്. മകനെ വളർത്തുന്നതിലായിരുന്നു പൂർണ ശ്രദ്ധ. തന്റെ ചിത്രത്തിൽ നായികയായി ബിജു മേനോൻ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടൻ പറഞ്ഞിരുന്നു. അഭിനയിക്കാൻ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാൽ അതിന് താൻ പൂർണ പിന്തുണ നൽകും എന്നും ബിജു പറയുന്നു.അഭിനയത്തിൽ നിന്നും പിൻവാങ്ങിയിട്ട് വർഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വർ തിരുമേനി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ സംയുക്തയുടേതായി ഉണ്ട്.