കല്യാണം നിശ്ചയിച്ച് രണ്ട് വർഷത്തിന് ശേഷമായിരുന്നു വിവാഹം, പുറത്ത് പോകാനോ പ്രണയിച്ച് നടക്കാനോ കഴിഞ്ഞിരുന്നില്ല-വിധു പ്രതാപ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്.വിധുവും ഭാര്യയും നർത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.

ഇപ്പോളിതാ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് ദമ്പതികൾ.മീശമാധവൻ ഇറങ്ങി ഹിറ്റായ സമയമാണ്. അതിലെ കരിമിഴിക്കുരുവിയെ എന്ന പാട്ട് എനിക്കിഷ്ടമായിരുന്നു. അത് പാടിയത് പ്രതാപ് ചേട്ടനാണ്. എന്നാൽ ഞാൻ കരുതിയിരുന്നത് അത് തന്നെയാണ് വിധു പ്രതാപ് ന്നൊയിരുന്നു. അങ്ങനെ ഒരിക്കൽ ആദ്യമായി കണ്ടപ്പോൾ വിധുച്ചേട്ടനോട് ഈ പാട്ട് പാടിയ ആളല്ലേ എന്ന് ചോദിച്ചു. അന്ന് വളരെ സ്വാഭാവികമായി എന്നോട് പറഞ്ഞു അത് ഞാനല്ല, എന്റെ അച്ഛനാണെന്ന്. ഞാൻ പാടിയത് വാളെടുത്താൽ എന്ന ഗാനമാണന്നും പറഞ്ഞു. അന്ന് ഞാനോർത്തു അച്ഛനും മകനും കലാകാരന്മാരാണല്ലോ എന്നൊക്കെ. പിന്നീടാണ് പറ്റിച്ചതാണെന്ന് അറിഞ്ഞത്

അതിന് ശേഷം നമ്മൾ ‘പകൽക്കിനാവിൻ’ എന്നൊരു ആൽബം ചെയ്തു. അന്ന് നൃത്ത രംഗങ്ങൾക്കായി ദീപ്തിയെ ആണ് വിളിച്ചിരുന്നത്. ആ പരിചയം പിന്നീട് നീണ്ടു. പിന്നീട് അച്ഛനാണ് ദീപ്തിയുടെ പ്രൊപ്പസലിനെ കുറിച്ച് പറയുന്നത്. അന്ന് ഞാനാദ്യം ദീപ്തിയോട് സംസാരിക്കാം, വല്ല പ്രണയവും ഉണ്ടോ എന്നറിയില്ലല്ലോ എന്നൊക്കെ പറഞ്ഞു. കല്യാണം നിശ്ചയിച്ച് രണ്ട് വർഷത്തിന് ശേഷമായിരുന്നു വിവാഹം. ഇങ്ങനെയാണെങ്കിലും പുറത്ത് പോകാനോ പ്രണയിച്ച് നടക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. വിവാഹത്തിന് മുൻപ് വാലന്റൈൻസ് ഡേ യുടെ അന്ന ഒരേയൊരു തവണയാണ് ആദ്യമായി പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതെന്നാണ് വിധു പറയുന്നത്.