മോന്‍സനെതിരെ പരാതി നല്‍കിയവര്‍ ഫ്രോഡുകള്‍; എനിക്കറിയുന്നത് ഡോക്ടര്‍ മോണ്‍സനെ; ശ്രീനിവാസന്‍

മോന്‍സണ്‍ എന്ന പെരുംകള്ളന്റെ കഥകളാണ് ഇപ്പോള്‍ ഓരോ നിമിഷവും ചര്‍ച്ചയാവുന്നത്. മോന്‍സന്റെ ചതിയില്‍ ഉന്നതരടക്കം പെട്ടുട്ടുണ്ടെന്നാണ് വിവരം. അതേസമയം മൊന്‍സണെക്കുറിച്ച് നടന്‍ ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്. മോന്‍സന്‍ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന് നടന്‍ ശ്രീനിവാസന്‍. അയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ശ്രീനിവാസന്‍ പ്രമുഖ ചാനലിനോട് വ്യക്തമാക്കി.

‘മോന്‍സനെതിരെ പരാതി നല്‍കിയവരില്‍ രണ്ടുപേര്‍ ഫ്രോഡുകളാണ്. പണത്തിനോട് അത്യാര്‍ത്തിയുള്ളവരാണ് മോന്‍സന് പണം നല്‍കിയത്. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്‍സന്‍ ചികില്‍സ ഏര്‍പ്പാടാക്കിയെന്നും താനറിയാതെ ആശുപത്രിയിലെ പണം അടച്ചെന്നും ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. ഡോക്ടര്‍ എന്ന നിലയിലാണ് അയാളെ ഞാന്‍ പരിചയെപ്പെടുന്നത്. തട്ടിപ്പുകാരന്‍ ആണെന്ന് അറിയില്ലായിരുന്നു ‘, ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം, മോന്‍സന്‍ മാവുങ്കല്‍ പാസ്‌പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി. ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.