അനുശ്രീ പ്ലാസ്റ്റിക് സർജറികളൊന്നും ചെയ്തിട്ടില്ല, നിറം വർധിപ്പിക്കാൻ ചികിത്സ?കോസ്‌മെറ്റോളജിസ്റ്റിന്റെ വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ അനുശ്രീയെ കുറിച്ച്‌ കോസ്‌മെറ്റോളജിസ്റ്റ് ശിഖ സംഘവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നടിയുടെ ട്രാൻസ്‌ഫോർമേഷൻ വീഡിയോയാണ് അവർ പങ്കുവെച്ചത്. അനുശ്രീ പ്ലാസ്റ്റിക് സർജറികളൊന്നും ചെയ്തതായി തോന്നുന്നില്ലെന്നും സ്‌കിൻ കെയർ, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാൻസ്‌ഫോർമേഷൻ പ്രധാന കാരണമെന്നും കോസ്‌മെറ്റോളജിസ്റ്റ് വീഡിയോയിൽ പറയുന്നു.

ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ആരാധകരുടെ ഭാഗത്തുനിന്ന് വന്നു. അനുശ്രീ വെളുക്കാൻ വേണ്ടി ഗ്ലൂട്ടത്തയോൺ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നും കമന്റുകളിൽ പറയുന്നു. അതിനുള്ള സാധ്യത ഉണ്ടെന്ന് കോസ്‌മെറ്റോളജിസ്റ്റും സമ്മതിക്കുന്നു. നടിയുടെ സ്‌കൂൾ കാല സുഹൃത്തുക്കൾ വരെ കമന്റുകളുമായി എത്തിയവരിൽ ഉണ്ട്.ന്യൂട്രൽ സ്‌കിൻ ടോണുള്ള പെൺകുട്ടിയായിരുന്നു. വെളുത്ത നിറം ലഭിക്കാൻ അതിന് വേണ്ടിയുള്ള ഭക്ഷണമോ സപ്ലിമെന്റുകളോ എടുക്കുന്നുണ്ടാകാം എന്നാണ് മറ്റൊരാൾ പറയുന്നത്. നടിയുടെ കവിളിൽ ഉൾപ്പെടെയുള്ള മാറ്റത്തെക്കുറിച്ചും ആരാധകർ എടുത്ത് പറയുന്നുണ്ട്.