ആതിര മാധവിന്റെ ബാഗ് തുറന്നപ്പോൾ കണ്ടത് വിത്യസ്തമായ സാധനങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആതിര മാധവ്. ആദ്യ കൺമാണിക്കായുള്ള കാത്തിരിപ്പിലാണ് ആതിരയും ഭർത്താവ് രാജീവും. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് താൻ ഗർഭിണിയാണെന്ന വിവരം ആതിര പങ്കുവെച്ചത്. ഇതിന് പിന്നാലെ കുടുംബവിളക്ക് പരമ്പരയിൽ നിന്നും നടി പിന്മാറുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ നടി നിരന്തരം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.

ആതിര മാധവിന്റെ ബാഗ് തുറന്നപ്പോൾ വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് കാണാൻ സാധിയ്ക്കുന്നത്. ഒരു കുഞ്ഞ്, ചുവന്ന ബാഗ് ആണ് ആതിര കൊണ്ടു വന്നത്. പക്ഷെ അതിൽ കൊള്ളാവുന്ന സാധനങ്ങളുടെ പരമാവധി കൊള്ളിച്ചിട്ടുണ്ട്.

മാസ്‌ക്, സാനിറ്റൈസർ, ലിപ്സ്റ്റിക്ക്, ഫോൺ, വാലറ്റ്, കോംപാക്ട്, ബ്രഷ് തുടങ്ങിയ സാധനങ്ങൾ മാത്രമല്ല, ഒരു മിഠായി കട തന്നെ ആതിരയുടെ ബാഗിൽ കാണാം. കടല മിഠായി, പുളി മിഠായി, നാരങ്ങ മിഠായി, ലോലി പോപ്പ് തുടങ്ങി ഒരു അറയിൽ മുഴുവൻ മിഠായികളാണ്. ഗർഭിണിയായ ശേഷം ഇത് എവിടെ പോവുമ്പോഴും ഉണ്ടാവും എന്ന് ആതിര പറയുന്നു

എല്ലാം കൂടെ ഒരുമിച്ച് കഴിക്കുകയല്ല, കൊതി തോന്നുമ്പോൾ കഴിക്കാൻ വേണ്ടി. എല്ലാം ആരോഗ്യത്തിന് നല്ലത് ആയത് കൊണ്ട് കഴിക്കുന്നതിനും കുഴപ്പമില്ല. അമ്മ ആകാൻ പോകുമ്പോൾ ഇതാണ് അവസ്ഥ എങ്കിൽ, കുഞ്ഞ് വന്ന് കഴിഞ്ഞാൽ ആതിരയുടെ ബാഗിൽ ഇത് മാത്രമല്ലേ ഉണ്ടാവൂ എന്നാണ് ആരാധകരുടെ ചോദ്യം.