‘ഒരു പുരുഷനോടൊപ്പം രാത്രി സഞ്ചരിച്ചെന്ന കാരണം കൊണ്ട് അപമാനിക്കരുത്’, പോലീസിനോട് നടി ഗൗരി കിഷൻ

നടി ഗൗരി കിഷൻ പോലീസുകാരുമായി തർക്കിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നടിയും സുഹൃത്തായ നടനും കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം നടക്കുന്നത്.

രാത്രി ഒരു പുരുഷനോടൊപ്പം സഞ്ചരിച്ചു എന്ന കാരണത്താല്‍ തന്നെ അപമാനിക്കുന്ന പ്രവണത നല്ലതല്ലെന്ന് ഗൗരി പറയുകയാണ്. താരവും പോലീസുകാരും തമ്മില്‍ വളരെ രൂക്ഷമായ രീതിയില്‍ തന്നെയാണ് വാക്‌പോര് നടക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകന്‍ ഷെര്‍ഷ ഷെരീഫ് ആണ് കാറില്‍ നടിക്കൊപ്പം ഉണ്ടായിരുന്നത്.

ഗൗരിയും ഷെര്‍ഷയും സഞ്ചരിച്ച വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നതിന്റെ പേരിലാണ് താരവും പോലീസും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. കാലാവധി തീര്‍ന്ന കാര്യം താന്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ രാത്രി ഒരു പുരുഷനൊപ്പം യാത്ര ചെയ്യുമ്പോള്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നാണ് ഗൗരി പോലീസിനോട് ചോദിക്കുന്നത്.