എല്ലാം ഒരു സമയത്തിന്റെ ഭാ​ഗ്യമാണ്, കുറച്ചുകൂടി സീരിയസാകാം എന്ന് ചിന്തിച്ചപ്പോഴെയ്ക്കും എന്റെ കയ്യിൽ നിന്നും പോയി-രാധിക

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രാധിക.ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രം ഏവർക്കും പ്രിയപ്പെട്ടവരാണ്.ബാലതാരമായിട്ടാണ് രാധിക സിനിമയിൽ എത്തുന്നത്.പിന്നീട് ഷാർജ ടു ഷാർജ,വൺമാൻ ഷോ,വാർ ആൻഡ് ലവ്,ദൈവ നാമത്തിൽ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചുഅഭിൽ കൃഷ്ണയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നടി ഓളിലൂടെ തിരികെ എത്തി.ഭർത്താവിനൊപ്പം ദുബായിലാണ് നിട താമസിക്കുന്നത്.ഇപ്പോളിതാ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം

ഇപ്പോഴും തന്നെ പലരും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരു പക്ഷെ അറിയാത്തവരോ ആണ് പലരും. എന്നാൽ പ്രേക്ഷകർ റസിയയെ ഓർത്തിരിക്കുന്നത് അംഗീകാരമാണെന്ന് രാധിക പറഞ്ഞു. സിനിമ എന്തെന്നറിയാതെയാണ് സിനിമയിലെത്തയത്. കുറച്ചുകൂടി സൂരിയസാകാം എന്ന് ചിന്തിച്ചപ്പോഴെ ആ ഫീൽഡ് എന്റെ കയ്യിൽ നിന്നും പോയി. എല്ലാം ഒരു സമയത്തിന്റെ ഭാ​ഗ്യമാണ്. ഇനിയും ചെയ്യാൻ താൽപ്പര്യമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്നാണ്

ക്ലാസ്‌മേറ്റ്‌സിലെ സഹതാരങ്ങളിൽ ഇന്ദ്രജിത്തിനോടും നരെയ്‌നോടും വല്ലപ്പോഴും സംസാരിക്കാറുണ്ട്, ബാക്കിയാരുമായി അത്ര വലിയ കോണ്ടാക്ടില്ല എന്നാണ് രാധിക പറയുന്നത്. വിയറ്റ്‌നാം കോളനി എന്ന സിനിമയിൽ ബാലതാരമായാണ് രാധിക മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.സിദ്ദിഖ് ലാലിന്റെ അസോസിയേറ്റായിരുന്ന മുരളിചേട്ടൻ എന്ന അയൽവാസിയാണ് തന്നോട് സിനിമ ചെയ്യുന്നോ എന്ന് ചോദിക്കുന്നത് എന്നാണ് രാധിക പറയുന്നത്. അപ്പോൾ ആം റെഡി എന്ന് പറഞ്ഞതാണ്. ആ സമയത്ത് അഭിനയം എന്താണെന്നോ സിനിമ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു എന്നും രാധിക പറഞ്ഞു.