അഭിനയം ഉപേക്ഷിക്കണം എന്നാണ് വിവാഹ ആലോചനയുമായി വരുന്നവർ പറയുന്നത്-സുചിത്ര നായർ

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ.അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

താരം തന്റെ പ്രണയത്തെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.വളരെ ആത്മാർത്ഥമായി പ്രണയിക്കാൻ ആഗ്രഹം ഉള്ള ആൾ ആണ് ഞാൻ. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല.തന്നെ അറിയുന്ന ഒരാൾ ജീവിതത്തിലേക്ക് വരണം എന്നാണ് ആഗ്രഹം.ചില്ലുകൂട്ടിൽ ഇട്ടുവെക്കാത്ത ആൾ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാൽ വിവാഹങ്ങൾ ഒത്തിരി വരുന്നുണ്ട് എങ്കിൽ കൂടിയും അവരുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കുന്നു എന്നും താരം പറയുന്നു.

പല ആലോചനകളും ഒക്കെ ആയി.എന്നാൽ പലർക്കും വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തണം എന്നാണ് പറയുന്നത്.അല്ലെങ്കിൽ ഡാൻസ് ഉപേക്ഷിക്കണം എന്നൊക്കെ ആണ് പറയുന്നത്.അങ്ങനെ ആണ് വിവാഹം മുടങ്ങുന്നത്.എനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് നൃത്തം ചെയ്യുമ്പോൾ ആണ്. ആരാധനയുടെയും ആവേശത്തോടെയും കാണുന്ന കലയെ ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ടാണ് തന്റെ വിവാഹം വൈകുന്നത്.