വിവാഹത്തെക്കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല, അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ അഹാന സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ സൈബർ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകാറുള്ള നടി കൂടിയാണ് താരം. തന്റെ കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ അഹാന കൃഷ്ണ പങ്കിടാറുണ്ട്. സോഷ്യൽ മീഡിയയിലായാലും തിയേറ്ററിലായാലും, എപ്പോഴും തന്റെ ആരാധാകരുമായി ചേർന്ന് നിൽക്കാൻ അഹാന ഇഷ്ടപ്പെടുന്നു.

ഇപ്പോഴിതാ വിവാഹ സങ്കൽപ്പത്തെക്കുറിച്ചുള്ള നടി അഹാനയുടെ മറുപടി ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. അഭിനയം എന്റെ ജോലിയാണ്. എഴുന്നേറ്റ് നടക്കാൻ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ തന്നെ കല്യാണവും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

എവിടെയും സ്റ്റക്കായി നിൽക്കാതെ അതങ്ങ് മുന്നോട്ട് പോവും. കല്യാണം കഴിഞ്ഞിട്ട് വീണ്ടും വന്ന് സിനിമയിൽ അഭിനയിക്കും. കാരണം ഇതെന്റെ ജോലിയല്ലേ. അന്ന് ഇതായിരിക്കുമോ എന്റെ ജോലി എന്നറിയില്ല. വിവാഹ ശേഷവും എന്തായാലും ജോലിക്ക് പോവും. കല്യാണം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കാതെ ജോലി ചെയ്ത് ജീവിക്കാനാണ് എനിക്കിഷ്ടം. ജനുവിൻ പേഴ്‌സണായിരിക്കണമെന്നുള്ളതാണ് ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പം ഒരു കാര്യം ഇഷ്ടമായില്ലെങ്കിൽ അത് തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. ഏത് ജോലി ചെയ്യുകയാണെങ്കിലും അതേക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റണം. അവർ പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ അടിയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.