ചൈന നൂറേൽ ഓടുന്നു, അരുണാചലിൽ നിന്ന്, മോദിയുടെ കൂറ്റൻ നയതന്ത്രം

ചൈനക്കെതിരേ അമേരിക്കയുടെ സർജിക്കൽ സ്ട്രൈക്ക്. അരുണാചലിൽ അവകാശ വാദം ഉന്നയിക്കരുത് എന്നും അത് ഇന്ത്യയുടെ മാത്രം ഭൂമി എന്നും അറുത്ത് മുറിച്ച് പറഞ്ഞ് അമേരിക്ക. ചൈനയോട് അരുണാചൽ അവകാശ വാദം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.യുഎസ് ഗവൺമെൻ്റ് അരുണാചൽ പ്രദേശിനെ ഇന്ത്യൻ പ്രദേശത്തിൻ്റെ ഭാഗമായി അംഗീകരിക്കുകയും യഥാർത്ഥ നിയന്ത്രണരേഖയിലെ ഏതെങ്കിലും കൈയേറ്റം അല്ലെങ്കിൽ കടന്നുകയറ്റം ശക്തമായി എതിർക്കുകയും ചെയ്യുന്നു.

നിലവിൽ ഉള്ള നിയന്ത്രണ രേഖ മറികടന്നുള്ള അവകാശ വാദങ്ങൾ കൈയ്യേറ്റത്തിനു തുല്യമാണ്‌. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ബുധനാഴ്ച പറഞ്ഞു. ചൈനീസ് സൈന്യം അരുണാചൽ പ്രദേശിനെ “ചൈനയുടെ പ്രദേശത്തിൻ്റെ അന്തർലീനമായ ഭാഗം“ എന്ന് വിളിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. ”അരുണാചൽ പ്രദേശിനെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യൻ പ്രദേശമായി അംഗീകരിക്കുന്നു, യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള നുഴഞ്ഞുകയറ്റം അല്ലെങ്കിൽ കയ്യേറ്റങ്ങൾ പാടില്ല എന്ന് അമേരിക്ക ചൈനക്ക് താക്കീത് നല്കി.അവകാശവാദങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു അതിൽ പറയുന്നു.

ആഗോള തലത്തിൽ ഇന്ത്യക്ക് കിട്ടിയ വലിയ അംഗീകാരവും ചൈനക്ക് തലക്കടിയുമാണ്‌ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക നയ പ്രഖ്യാപനം. അമേരിക്ക ഔദ്യോഗികമായി അരുണാചൽ പ്രദേശ് വിവാദത്തിൽ നയം വ്യക്തമാക്കിയത് ഇനി ലോകം ഉ കാലത്തോളം ഒരു അടിവരയിട്ട രേഖയും പ്രഖ്യാപനവുമായി നിലകൊള്ളും

ടിബറ്റിൻ്റെ തെക്കൻ ഭാഗംചൈനയുടെ പ്രദേശത്തിൻ്റെ അന്തർലീനമായ ഭാഗമാണെന്നും ഇന്ത്യ അനധികൃതമായി സ്ഥാപിച്ച അരുണാചൽ പ്രദേശിനെ ബെയ്ജിംഗ് ഒരിക്കലും അംഗീകരിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നില്ലെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ ഷാങ് സിയാവോങ് പറഞ്ഞിരുന്നു. ഇതിനാണിപ്പോൾ അമേരിക്ക മുന്നറിയിപ്പ് നല്കിയത്

അമേരിക്ക ഇതുപോലെ ഇന്ത്യയെ ചൈനയിൽ നിന്നും രക്ഷിച്ച ഒരു ചരിത്രം 1962ൽ ഉണ്ട്. ഇന്ത്യയുടെ 41000ത്തിലധികം ചതുരശ്ര കിലോമീറ്റർ ഭൂമിയായ ആക്സിൻ ചിൻ ചൈന പിടിച്ചത് 1962ൽ ആണ്‌. അന്ന് നെഹ്രുവാണ്‌ പ്രധാനമന്ത്രി. ചൈനയുടെ അധിനിവേശം അരുണാചലിനും ലഡാക്കിനും അടുത്ത് വന്നപ്പോഴാണ്‌ നെഹ്രുവും അന്നത്തേ കേന്ദ്ര സർക്കാരും വിവരം പൊലും അറിയുന്നത്. ചൈനയുടെ മുന്നിൽ അന്നത്തേ ഇന്ത്യ പകത്ത് നിന്നു. ഒന്നും ചെയ്യാൻ ആകാതെ ലോകത്തിനു മുന്നിൽ രക്ഷിക്കാൻ നെഹ്രു സർക്കാർ കൈകൂപ്പിയ കാലം. അപ്പോഴും ചൈന ഒരു അശ്വമേധം പോലും ഇന്ത്യൻ ഭൂമിയിലേക്ക് ഇരച്ചു കയറുന്നത് തുടർന്നു.

പിന്നീട് ഇസ്രായേൽ ഇന്ത്യക്ക് 2 കപ്പലുകളിൽ ആയുധം അയച്ചു. അമേരിക്ക രംഗത്ത് വന്ന് ചൈനക്ക് അന്ത്യശാസനം നല്കി. യുദ്ധം നിർത്താനും അല്ലെങ്കിൽ ചൈനക്കെതിരെ അമേരിക്ക നടപടി എടുക്കും എന്നും അമേരിക്ക മുന്നറിയിപ്പ് നല്കി. ഇസ്രായേലിന്റെയും അമേരിക്കയുടേയും ഇടപെടൽ ആയിരുന്നു അന്ന് ചൈനയെ തടഞ്ഞത്. അപ്പോഴേക്കും നമ്മുടെ തമിഴുനാടിനേക്കാൾ വലിപ്പം ഉള്ള ആക്സിൻ ചിൻ മുഴുവൻ ചൈന പിടിച്ചെടുത്തു കഴിഞ്ഞിരുന്നു. 1962ൽ അമേരിക്ക രംഗത്ത് വന്നില്ലായിരുന്നു എങ്കിൽ കാശ്മീർ, ലഡാക്ക്, അരുണാചൽ എല്ലാം ചൈന കൈയ്യടക്കുമായിരുന്നു.

ഇതാ ഇപ്പോൾ വീണ്ടും ചൈനക്കെതിരെ അമേരിക്ക ഇന്ത്യൻ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു.. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും, നിയന്ത്രണരേഖ മറികടന്ന് പ്രദേശങ്ങളെ പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ അപലപനീയമാണെന്നും അമേരിക്ക നിലപാട് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അരുണാചൽ സന്ദർശനത്തിന് പിന്നാലെയാണ് ചൈനീസ് സൈന്യം സംസ്ഥാനത്തിന് മേൽ അവകാശവാദം ഉന്നയിച്ച് വീണ്ടും രംഗത്തെത്തിയത്.

അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി തന്നെയാണ് അമേരിക്ക എന്നും അംഗീകരിച്ചിട്ടുള്ളതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. ” അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ പ്രദേശമായിട്ടാണ് അമേരിക്ക അംഗീകരിക്കുന്നത്. യഥാർത്ഥ നിയന്ത്രണരേഖ മറികടന്ന് സൈന്യത്തെ ഉപയോഗിച്ചോ, മറ്റ് രീതിയിലുള്ള നുഴഞ്ഞുകയറ്റങ്ങൾ നടത്തിയോ സ്ഥലം കയ്യേറാനോ ഉള്ള നീക്കങ്ങൾ അംഗീകരിക്കില്ല. ഏകപക്ഷീയമായ രീതിയിൽ അവകാശവാദവുമായി മുന്നോട്ട് പോകാനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും” അദ്ദേഹം അറിയിച്ചു.

ഈ മാസം ആദ്യം പ്രധാനമന്ത്രി അരുണാചൽ സന്ദർശിച്ചതിന് പിന്നാലെയാണ് ചൈന ഇത്തരത്തിൽ അവകാശവാദവുമായി വീണ്ടും രംഗത്തെത്തിയത്. അതിർത്തി മേഖലയിൽ സൈനികരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനായി അരുണാചലിൽ 13,000 അടി ഉയരത്തിൽ നിർമ്മിച്ച സെല ടണൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു.