കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നു അമിത് ഷാ

റായ്പൂര്‍. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേകതൃത്വത്തില്‍ മതപരിവര്‍ത്തനം വര്‍ദ്ധിക്കുകയാണെന്ന് അമിത്ഷാ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. ബിജെപി ഛത്തിസ്ഗഡില്‍ അധികാരത്തില്‍ എത്തിയാല്‍ അഴിമതി നടത്തിയവരെ എല്ലാ അഴിക്കുള്ളിലാക്കും. കോണ്‍ഗ്രസിന്റെ പ്രീപെയ്ഡ് മുഖ്യമന്ത്രിയാണ് ഭൂപേഷ് ബാഗേല്‍.

രാജ്യത്ത് ഓരോ പൗരനും ഇഷ്ടമുള്ള വിശ്വസം പിന്തുടരാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ പാവപ്പെട്ട ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യാന്‍ അവര്‍ ഭരണകൂട സംവിധാനം ഉപയോഗിക്കുന്നു. ഇത് സംസ്ഥാന താല്പര്യത്തിന് നിരക്കാത്തതാണ്.

ഏതെങ്കിലും സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചാല്‍ അത് തടയാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ കര്‍ശന നടപടിയുണ്ടാകും. ഭൂപേഷ് ബാഗേല്‍ കോണ്‍ഗ്രസിന്റെ പ്രീപെയ്ഡ് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.