ഐ.പി.എല്ലിൽ 30ബില്യൺ ഡോളർ നിക്ഷേപം ഇറക്കാൻ സൗദി രാജകുമാരൻ

ലോകത്തിലെ ഏറ്റവും പണം വാരിക്കൂട്ടുന്നതും മൂല്യം ഉള്ളതുമായ ക്രികറ്റ് മൽസരം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) 3ബില്യൺ ഡോളറിന്റെ കൂറ്റൻ നിക്ഷേപം നടത്താൻ സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൗദി രാജകുമാരൻ ആകൃഷ്ടനായി എന്നും ഇതിന്റെ ഓഹരികൾ വാങ്ങാൻ തയ്യാറായി എന്നും സൗദി രാജ കുടുംബത്തേ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ ഐപിഎല്ലിനെ 30 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി റിപ്പോർട്ട് പറയുന്നു.

സെപ്റ്റംബറിൽ കിരീടാവകാശി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ചർച്ചകൾ നടന്നത്, ലീഗിലേക്ക് 5 ബില്യൺ ഡോളർ ആദ്യം തന്നെ നിക്ഷേപിക്കും. തുടർന്ന് ഇത് ലോക രാജ്യങ്ങളിലേക്ക് കൂടി വമ്പൻ മൽസരം ആക്കി മാറ്റും. 30 ബില്യൺ ഡോളർ ഓഹരി സൗദി വാങ്ങിയാൽ ഐ.പി.എല്ലിന്റെ മൂല്യം കുത്തനേ ഉയരും.

എന്നാൽ ഐ‌പി‌എല്ലിന്റെ സംരക്ഷകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇപ്പോൾ ടാറ്റയാണ്‌ ഐ.പി.എല്ലിന്റെ ഏറ്റവും വലിയ സ്പ്ൺസർമാർ.15.4 ബില്യണാണ്‌ നിലവിലെ ബിസിനസ് വാല്യൂ ആയി കണക്കാക്കുന്നത്.