മറ്റ് മീ ടു കേസുകളില്‍ ഒക്കെ പെട്ട നടന്മാരോടൊന്നും കാണിക്കാത്ത ആള്‍കൂട്ട, മാധ്യമ വിചാരണ എന്തിനാണ് വിനായകനോട്, ആന്‍സി വിഷ്ണു ചോദിക്കുന്നു

കഴിഞ്ഞ ദിവസം നടന്‍ വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു. വിനായകന്റെ ചില പാരമര്‍ശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണം അതിരു കടന്നുവെന്ന് പറയുന്നവരാണ് അധികവും. ഇതുമായി ബന്ധപ്പെട്ട് ആന്‍സി വിഷ്ണു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്, വിനായകനൊപ്പമാണ്.#vinayakan അന്നത്തെ ആ മാധ്യമ പ്രവര്‍ത്തക ഇവിടെയുണ്ടേല്‍ ആ പെണ്‍കുട്ടിയോട് ഞാന്‍ മാപ്പ് പറയുവാന്‍ തയ്യാറാണ് എന്ന് പറഞ് തുടങ്ങിയ ഒരു പത്ര സമ്മേളനത്തില്‍ മറ്റ് മീ ടു കേസുകളില്‍ ഒക്കെ പെട്ട നടന്മാരോടൊന്നും കാണിക്കാത്ത ആള്‍കൂട്ട, മാധ്യമ വിചാരണ എന്തിനാണ് വിനായകനോട് കാണിച്ചത്. അന്ന് വിനായകന്‍ ഒരു പത്രസമ്മേളനതിനിടെയുള്ള ചര്‍ച്ചയില്‍ പ്രതികരിച്ച രീതി മോശമായിരുന്നു, അതിന് അയാള്‍ സമൂഹ മാധ്യമത്തിലൂടെ ക്ഷമ പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലും ആ മാധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ് എന്ന് പറഞ്ഞാണ് വിനായകന്‍ സംസാരിച്ച് തുടങ്ങിയത്.

അയാള്‍ വളെരെ വ്യക്തമായ രാഷ്ട്രീയം ഉള്ള വ്യക്തിയാണ്, അയാളുടെ രാഷ്ട്രീയത്തെ ഇങ്ങനെ വലിച്ച് കീറേണ്ടുന്ന ആവശ്യമെന്താണ്, മറ്റൊരു നടനോടും ഇങ്ങനെ ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നില്ലല്ലോ, നടത്തി കണ്ടിട്ട് ഇല്ലെല്ലോ, ജാതിയും ഇതില്‍ ഒരു ഘടകമാണ് എന്ന് പറയാതെ വയ്യ. അയാള്‍ വളര്‍ന്ന് വന്ന സാഹചര്യവും ജനിച്ച് വീണ ജാതിയും ഇതില്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. അന്നത്തെ ആ പത്രസമ്മേളനത്തില്‍ പ്രതികരിക്കാത്ത മാധ്യമ സിംഹങ്ങള്‍ ഇന്ന് എന്തിന് ഇത്ര ചോര തിളച്ച് പ്രതികരിച്ചു എന്ന് ചിന്തിക്കാതെ വയ്യ. അന്നത്തെ ആ പത്ര സമ്മേളനത്തില്‍ വിനായകന്‍ ചെയ്തത് പറഞ്ഞത് തെറ്റാണ് എന്ന് പറഞ്ഞ വ്യക്തി തന്നെയാണ് ഞാന്‍, അന്ന് അതിന് അദ്ദേഹം ക്ഷമ ചോദിച്ചപ്പോള്‍ സന്തോഷവും തോന്നി. ഇന്ന് വീണ്ടും മാധ്യമങ്ങള്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഇതൊരു നോര്‍മല്‍ പ്രതികരണം ആയി തോന്നിയില്ല.

വിനായകന്‍ എന്ന നടന്‍ സിനിമയില്‍ വന്ന കാലം മുതല്‍ അയാളുടെ ജാതിയും കുലവും ജീവിച്ച് വന്ന രീതിയും പറഞ് പലതരത്തില്‍ അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്. ഇതും അതിന്റെ ഭാഗമായി തന്നെ കാണുന്നു. വിജയ് ബാബുവിനോട്, ദിലീപിനോട്, ഇതിലും വലിയ സ്ത്രീ വിരുദ്ധത നിത്യവും വിളമ്പുന്ന പിസി ജോര്‍ജ്ജ്‌നോട്, ഇടവേള ബാബുവിനോട്, ധ്യാന്‍ ശ്രീനിവാസനോട് ഒക്കെയും മാധ്യമ പ്രവര്‍ത്തകര്‍ ഇങ്ങനെ പ്രതികരിച്ച് കണ്ടില്ലല്ലോ.. ആക്രമിക്കപ്പെടുന്നത് വിനായകന്റെ ജാതിയും രീതിയും രാഷ്ട്രീയവും തന്നെയാണ്. വീണ്ടും പറയുന്നു ക്ഷമ പറഞ്ഞതാണ് അയാള്‍, ആ മാധ്യമ പ്രവര്‍ത്തകയോട് ഇനിയും ക്ഷമ പറയാന്‍ തയ്യാറാണ് എന്ന് പറഞ് തുടങ്ങിയ ചര്‍ച്ചയില്‍ വിനായകന്‍ വീണ്ടും ആക്രമിക്കപ്പെട്ടു, അയാളുടെ വളെരെ വ്യക്തമായ രീതികളും രാഷ്ട്രീയവും ആക്രമിക്കപ്പെട്ടു.

വിനായകന് അയാള്‍ അഭിനയിച്ച സിനിമകളെ കുറിച്ചുള്ള ചോദ്യങ്ങള്‍, അംഗീകാരങ്ങള്‍,കിട്ടേണ്ടുന്ന സ്വീകാര്യത എല്ലാം നഷ്ട്ടപെടുന്നുണ്ട്, ഇത് നോര്‍മല്‍ അല്ല, കരുതിക്കൂട്ടല്‍ തന്നെയാണ് അയാള്‍ വളെരെ ഉറക്കെ, പൊട്ടിച്ചിരിച്ചുകൊണ്ട്, സംസാരിക്കുന്ന വ്യക്തിയാണ്, ഒരു നടന്റെയും സംവിധായകന്റെയും കാല്‍ നക്കി ജോലി ചെയ്യുന്ന നടനുമല്ല വിനായകന്‍,. അയാള്‍ വളെരെ നന്നായി, വൃത്തിയായി അയാളെ ഏല്പിക്കുന്ന ജോലി ചെയ്യുന്നു. വിനായകനും അഭിനയിക്കട്ടെ, അയാളും ജീവിക്കട്ടെന്നെ, വിനായകനൊപ്പമാണ്.