ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് കരുത്തായി അതിജീവിതയെ കാണുമ്പോള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കണ്ണ് നിറയുന്നു, ആന്‍സി വിഷ്ണു പറയുന്നു

അതിജീവിത ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം സധൈര്യം മാധ്യമങ്ങള്‍ക്ക് മുന്നിലും നടി എത്തി. നീതി ലഭിക്കാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും എല്ലാവരും പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നീതി ലഭിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അതിജീവിത പറഞ്ഞിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആന്‍സി വിഷ്ണു.

ആണിനൊപ്പം ഇരിക്കുവാന്‍ നില്‍ക്കുവാന്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുവാന്‍, ഇരയായ പെണ്‍കുട്ടികളെ കമോണ്‍ ഗെറ്റ് അപ്പ് എന്ന് പറഞ് വിളിച്ചിറക്കി സമൂഹത്തിന് മുന്‍പില്‍, മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിര്‍ത്തി ഉറക്കെ സംസാരിക്കുവാനൊക്കെ അതിജീവിത കരുത്ത് ആവുകയാണ്. പോരാടുകയാണ് ഈ പെണ്‍കുട്ടി. ജയിക്കുമെന്ന് ഉറപ്പില്ലാത്ത ആ പോരാട്ടത്തിന്റെ ഒപ്പമാണ് ഒരു വലിയ സമൂഹം.- ആന്‍സി വിഷ്ണു കുറിച്ചു.

ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്, അതിജീവിത മാധ്യമങ്ങള്‍ക്ക് മുന്‍പില്‍. അന്വഷണത്തിലെ ആശങ്കകള്‍ പറയുന്നു, വളെരെ ശക്തമായി, ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് കരുത്തായി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് സംസാരിക്കുന്ന അതിജീവിതയെ കാണുമ്പോള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും കണ്ണ് നിറയുന്നു.

ഇരയാക്കപ്പെട്ടാലോ ചൂഷണം ചെയ്യപ്പെട്ടാലോ പെണ്ണ് ഇരുട്ടിലേക്ക് പോകേണ്ടതുണ്ട് എന്ന് വിചാരിച്ചിരിക്കുന്ന കുറച്ച് പേരുണ്ട്. അവരോടാണ് ഭാവന എന്ന പെണ്‍കുട്ടി കലഹിക്കുന്നത്. ആണിനൊപ്പം ഇരിക്കുവാന്‍ നില്‍ക്കുവാന്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരിക്കുവാന്‍, ഇരയായ പെണ്‍കുട്ടികളെ കമോണ്‍ ഗെറ്റ് അപ്പ് എന്ന് പറഞ് വിളിച്ചിറക്കി സമൂഹത്തിന് മുന്‍പില്‍, മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നിര്‍ത്തി ഉറക്കെ സംസാരിക്കുവാനൊക്കെ അതിജീവിത കരുത്ത് ആവുകയാണ്. പോരാടുകയാണ് ഈ പെണ്‍കുട്ടി. ജയിക്കുമെന്ന് ഉറപ്പില്ലാത്ത ആ പോരാട്ടത്തിന്റെ ഒപ്പമാണ് ഒരു വലിയ സമൂഹം.

ആ ഒരുത്തന്‍ ഇങ്ങനെ കെട്ട് അടങ്ങട്ടെ ഇപ്പോഴും പറയുന്നു എപ്പോഴും പറയുന്നു ഭാവന ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് കരുത്താണ്. എല്ലാകാലവും അവള്‍ക്കൊപ്പമാണ്.