സ്ത്രീകളെ പറ്റി ഗോസിപ്പ് പറയുന്നവര്‍ വരെ പോസ്റ്റുകള്‍ എഴുതി ഇടാന്‍ മത്സരിക്കുന്ന ദിവസമാണ്, വനിത ദിനത്തില്‍ അഞ്ജലിയുടെ കുറിപ്പ്

ഇന്നലെയായിരുന്നു വനിത ദിനം. നിരവധി പേര്‍ വനിതാ ദിന ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ വനിതാ ദിനത്തില്‍ അഞ്ജലി ചന്ദ്രന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പരസ്യമായും രഹസ്യമായും സ്ത്രീകളെ പറ്റി ഗോസിപ്പ് പറയുന്നവര്‍, ആണ്ടിനും സംക്രാന്തിയ്ക്കും അടുക്കളയില്‍ കയറുന്നവര്‍, തിരക്കുള്ള സ്ഥലങ്ങളില്‍ സ്ത്രീകളെ തലോടാന്‍ പോവുന്നവര്‍ , മൊബൈല്‍ ഫോണില്‍ ക്ലിപ്പ് അയച്ച് നിര്‍വൃതി അടയുന്നവര്‍ എന്ന് വേണ്ട സ്വന്തം അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയില്‍ അടക്കം അക്രമിക്കുന്നവര്‍ വരെ വനിതാ ദിന പോസ്റ്റുകള്‍ എഴുതി ഇടാന്‍ മത്സരിക്കുന്ന ദിവസമാണ്.-അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ജലിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, വനിതാ ദിനത്തിന് സ്ത്രീ അമ്മയാണ് സഹോദരിയാണ് ദേവിയാണ് തീയാണ് എന്ന് പറയുന്നതിന് പകരം എല്ലാ ദിവസവും അവളൊരു വ്യക്തി ആണെന്നും അവള്‍ക്ക് അവളുടെതായ നിലപാടുകള്‍ ഉണ്ടെന്നും മനസിലാക്കുന്ന ഒരു സമൂഹം വളര്‍ന്നു വരട്ടെ.

പരസ്യമായും രഹസ്യമായും സ്ത്രീകളെ പറ്റി ഗോസിപ്പ് പറയുന്നവര്‍, ആണ്ടിനും സംക്രാന്തിയ്ക്കും അടുക്കളയില്‍ കയറുന്നവര്‍, തിരക്കുള്ള സ്ഥലങ്ങളില്‍ സ്ത്രീകളെ തലോടാന്‍ പോവുന്നവര്‍ , മൊബൈല്‍ ഫോണില്‍ ക്ലിപ്പ് അയച്ച് നിര്‍വൃതി അടയുന്നവര്‍ എന്ന് വേണ്ട സ്വന്തം അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയില്‍ അടക്കം അക്രമിക്കുന്നവര്‍ വരെ വനിതാ ദിന പോസ്റ്റുകള്‍ എഴുതി ഇടാന്‍ മത്സരിക്കുന്ന ദിവസമാണ്.

സ്ത്രീകള്‍ക്ക് നിങ്ങളുടെ ഒറ്റ ദിവസത്തെ ഇന്‍സ്റ്റന്റ് മോട്ടിവേഷന്‍ ക്യാപ്‌സ്യൂള്‍ അല്ല ആവശ്യം . നേരെ മറിച്ച് ആത്മാഭിമാനത്തോടെ ഈ ലോകത്തില്‍ ജീവിക്കാനും അവളുടെ അവകാശങ്ങളില്‍ ഇടപെടാതെ ഇരിക്കാന്‍ ഉള്ള മാന്യത കാണിക്കുന്നവരെ ആണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ അര്‍ഹിക്കുന്നത്.