സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ, അധ്യാപകന്‍ അറസ്റ്റില്‍

വള്ളിക്കുന്നം: കേരളം നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ദിവസവും ഇത്തരത്തില്‍ പല വാര്‍ത്തകള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ സ്വന്തം അധ്യാപകര്‍ പോലും പെണ്‍കുട്ടികള്‍ക്ക് ഭീഷണിയാവുകയാണ്. അശ്ലീല ചുവയോടെ കുട്ടികളെ കാണുന്ന ഒരു അധ്യാപകന്റെ വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച ഈ സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പള്ളിക്കല്‍ സ്വദേശിയായ ശ്രീകുമാര്‍ എന്ന അധ്യാപകനെയാണ് വള്ളിക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇയാള്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ടീച്ചറും രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കി. ഈ പരാതിയിന്മേലാണ് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപികമാര്‍ക്ക് അശ്ലീല വീഡിയോ അയച്ചതിന് ശ്രീകുമാറിനെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നു.